സിറിയയില്‍ ആഭ്യന്തരയുദ്ധം അതിശക്തമായി മാറുന്നു. പ്രധാന നഗരമായ അലപ്പോയില്‍ വന്‍ ആക്രമണം നടക്കുന്നത്. റഷ്യ, സിറിയന്‍ സേനയെ പിന്തുണയ്ക്കുന്നുണ്ട്. സിറിയയിലെ ആക്രമണത്തില്‍ പ്രകോപിതനായ പുടിന്, സിറിയയിലെ റഷ്യന്‍ ജനറലിനെ സ്ഥലം മാറ്റിയെന്ന വാര്‍ത്തകളും വരുന്നുണ്ട്.
മിഡില്‍ ഈസ്റ്റില്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര യുദ്ധങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് സിറിയ. 2000 മുതല്‍ സിറിയന്‍ പ്രസിഡന്‍് ബഷാര്‍ അല്‍ അസദിന്റെ ഭരണത്തിനെതിരെ നിരവധി തവണ അക്രമം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ റഷ്യയുടെ പിന്തുണയില്‍ ബഷാര്‍ അല്‍-അസാദ് ഓരോ തവണയും രക്ഷപ്പെടുകയായിരുന്നു.
ഹയാത്ത് തഹ്രീര്‍ അല്‍-ഹാം എന്ന സംഘടനയാണ് അലെപ്പോ നഗരത്തില്‍ കടന്ന് ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. തുര്‍ക്കി, വിമതരെ പിന്തുണയ്ക്കുമ്പോള്‍ റഷ്യ, അസദ് ഭരണകൂടത്തെ സംരക്ഷിക്കുകയാണ്. 2020ല്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെ ഇതാദ്യമായാണ് സിറിയയില്‍ വീണ്ടും ആഭ്യന്തരയുദ്ധം ഉണ്ടാകുന്നത്.
ഹയാത്ത് തഹ്രീര്‍ അല്‍-ഹാം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി നഗരങ്ങള്‍ കൈയടക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിറിയന്‍ സൈന്യത്തിന്റെ ഏറ്റവും വലിയ പിന്തുണ റഷ്യയാണ്. ആക്രമണം റഷ്യന്‍ സൈന്യത്തിനു നേരെയുള്ള വെല്ലുവിളിയായാണ് കണക്കാക്കുന്നത്.
സിറിയയിലെ സംഭവവികാസങ്ങള്‍ പുടിനെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്നാണ് സിറിയയിലെ റഷ്യന്‍ സേനയുടെ മേല്‍നോട്ടം വഹിക്കുന്ന ജനറല്‍ സെര്‍ജി ഗിസെലെയെ പിരിച്ചുവിടാന്‍ റഷ്യ ഉത്തരവിട്ടത്. സിറിയയില്‍ വീണ്ടും ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് 53 കാരിയായ ഗിസെലിനെ പുറത്താക്കിയതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ റഷ്യ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അതേസമയം, ഉക്രെയ്നിലെ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യന്‍ സൈന്യത്തില്‍ ഒരു മാറ്റവും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഗിസെലിന് പകരമായി സിറിയയിലെ റഷ്യന്‍ സേനയുടെ ചുമതലക്കാരനായി കേണല്‍ ജനറല്‍ അലക്സാണ്ടര്‍ സൈക്കോയെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ല്‍ ഉക്രെയ്നിലെ ഖാര്‍കിവ് പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു. അവിടെയാണ് ഗിസെലെ ആദ്യം ചുമതലയേറ്റത്. അക്കാലത്താണ് ഉക്രേനിയന്‍ സൈന്യത്തിന്റെ മിന്നലാക്രമണത്തില്‍ ഖാര്‍കിവ് മേഖല റഷ്യക്ക് നഷ്ടമായത്. ഇതേത്തുടര്‍ന്നാണ് പുടിന് ജിസെല്ലെയെ സിറിയയിലേക്ക് അയക്കുന്നത്. എന്നാല്‍ ഇവിടെയും തിരിച്ചടിയുണ്ടായതോടെ ജിസെലിന്റെ പ്രകടനത്തെ ചോദ്യം ചെയ്യുന്ന സാഹചര്യമാണുള്ളത്.
റഷ്യയുടെ മനോഭാവം മാറണമെന്നും, സിറിയന്‍ സൈനിക മേഖല വളരെക്കാലമായി യോഗ്യരല്ലാത്ത പരാജയപ്പെട്ട ജനറലുകളുടെ കൈകളിലാണെന്നും ഒരു റഷ്യന്‍ മാധ്യമം തുറന്നടിച്ചു. റഷ്യയുടെ പ്രശസ്തിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും മാധ്യമം വിമര്‍ശിക്കുന്നു. 2017ലെ സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിഷ്കരുണം ആക്രമണം നടത്തിയ ജനറല്‍ സെര്‍ഹി സുറോവിക്കിയെ സിറിയയിലേക്ക് തിരിച്ചയക്കണമെന്നും റഷ്യന്‍ മാധ്യമങ്ങള്‍ ആവശ്യപ്പെടു