പുടിന്‍ നശിച്ചു പോകണം: റഷ്യന്‍ പ്രസിഡന്റിനെതിരേ സെലന്‍സ്‌കിയുടെ ക്രിസ്മസ് പ്രാര്‍ഥന

നമുക്ക് എല്ലാവര്‍ക്കും ഒരു ആഗ്രഹമാണ് ഉള്ളത്. അയാള്‍ നശിക്കട്ടെ''-പുടിന്റെ പേര് പരാമര്‍ശിക്കാതെ സൈലന്‍സ്‌കി പറഞ്ഞു. നമ്മള്‍ ദൈവത്തിലേക്ക് നോക്കുമ്പോള്‍, എന്തെങ്കിലുമൊക്കെ മഹത്തായത് ചോദിക്കും. യുക്രെയ്ന് സമാധാനമാണ് നാം ചോദിക്കുന്നത്.

author-image
Biju
New Update
putin

കീവ്: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ ചുടിന് യുക്രയിന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെല ന്‍സ്‌കി ക്രിസ്മസിനു നല്‍കിയ ആശംസ യാണ് ഇപ്പോള്‍  വ്യാപക ചര്‍ച്ച  പുടിന്‍ നശിച്ചു പോവട്ടെ എന്ന ആശംസയാണ്  ക്രിസ്മസ് ദിനത്തില്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സെലന്‍കി പറയുന്നത്..

 തനിക്കും യുക്രെയ്ന്‍ ജനതയ്ക്കും ദുരിതം സമ്മാനിക്കുന്ന റഷ്യന്‍ പ്രസിഡന്റിന്റെ നാശത്തിനു വേണ്ടി സെലന്‍സ്‌ക്കി പ്രാര്‍ഥിച്ചത്. 

റഷ്യ യുക്രെയ്‌നില്‍ കഴിഞ്ഞ ദിവസം കനത്ത ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് സൈലന്‍സ്‌കിയുടെ വിഡിയോ. ചൊവ്വാഴ്ച്ച നടന്ന ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും വൈദ്യുതി വിതരണം നിലയ്ക്കുകയും ചെയ്തിരുന്നു.

നമുക്ക് എല്ലാവര്‍ക്കും ഒരു ആഗ്രഹമാണ് ഉള്ളത്. അയാള്‍ നശിക്കട്ടെ''-പുടിന്റെ പേര് പരാമര്‍ശിക്കാതെ സൈലന്‍സ്‌കി പറഞ്ഞു.  നമ്മള്‍ ദൈവത്തിലേക്ക് നോക്കുമ്പോള്‍, എന്തെങ്കിലുമൊക്കെ മഹത്തായത് ചോദിക്കും. യുക്രെയ്ന് സമാധാനമാണ് നാം ചോദിക്കുന്നത്.

നമ്മള്‍ അതിനായി പോരാടും, പ്രാര്‍ഥിക്കും, നമ്മള്‍ അത് അര്‍ഹിക്കുന്നുണ്ട്'' -സെലന്‍സി പറഞ്ഞു.