ഇറാൻ നേതാവ് ആയത്തുള്ള അലി ഖമേനിക്ക് പുടിന്റെ മുന്നറിയിപ്പ്, ഖമേനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഉടൻ ഇറാൻ തകർക്കും

ഇറാൻ ഇസ്രായേൽ സംഘർഷത്തിൽ ഒരു ചർച്ച ഉടൻ ഉണ്ടായില്ലെങ്കിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ ഭരണകൂടം അട്ടിമറിക്കപ്പെടുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പ് നൽകിയതായാണ് ഇസ്രായേൽ ഹയാം റിപ്പോർട്ട് ചെയ്യുന്നത്.

author-image
Aswathy
New Update
Putin, ali khameni

ഇറാൻ നേതാവ് ആയത്തുള്ള അലി ഖമേനിക്ക് റഷ്യയുടെ മുന്നറിയിപ്പ്. ഇറാൻ ഇസ്രായേൽ സംഘർഷത്തിൽ ഒരു ചർച്ച ഉടൻ ഉണ്ടായില്ലെങ്കിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ ഭരണകൂടം അട്ടിമറിക്കപ്പെടുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പ് നൽകിയതായാണ് ഇസ്രായേൽ ഹയാം റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് ഇറാന് പുടിൻ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്.

 അതേസമയം ഇറാൻ നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഇസ്രായേൽ പദ്ധതി ഡൊണാൾഡ് ട്രമ്പ് ഇടപെട്ട് തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. രാഷ്ട്രീയനേതൃത്വത്തെ ഉന്നം വയ്ക്കുന്ന പ്രവർത്തികൾ ഇറാൻ ചെയ്‌തിട്ടില്ലെന്നും അവർ അത് ചെയ്യുന്നതുവരെ അത്തരത്തിലുള്ള ഉന്നം വയ്പ്പുകൾ വേണ്ടെന്നും ട്രമ്പ് പറഞ്ഞതായാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിനാൽ ടെഹ്‌റാനിൽ നിന്ന് എംബസി ജീവനക്കാരെ ഒഴിപ്പിക്കാൻ റഷ്യയും ഉത്തരവിട്ടുകഴിഞ്ഞു. ഇതോടെ ടെഹ്‌റാൻ ഒരു യുദ്ധമേഖലയാകുമെന്ന സൂചനകൾ കൂടുതൽ ശക്തമാവുകയാണ്.

donald trump Iran President president vladimir putin israel iran war