അമേരിക്കയില്‍ പെരുമ്പാമ്പുകളെക്കൊണ്ട് മോഷണത്തിനിറങ്ങിയ കള്ളന്മാര്‍ക്കായി തിരച്ചില്‍

സിസിടിവി ദൃശ്യങ്ങളില്‍ ഒരു ക്യാഷ്യറെയും അയാളോട് സംസാരിച്ച് നില്‍ക്കുന്ന ഒരാളെയും കാണാം. ഒപ്പം ഒരു പെരുമ്പാമ്പനെ പിടിച്ച് നില്‍ക്കുന്ന രണ്ട് കൈകളും. ഇയാള്‍ ക്യാമറാ ഫ്രെമിന് പുറത്താണ്.

author-image
Biju
New Update
jhj

വാഷിങ്ടണ്‍: കുരങ്ങന്മാരെയും ഉടുമ്പുകളെയുമൊക്കെ ഉപയോഗിച്ച് മോഷണം നടത്തുന്ന സീനുകള്‍ നമ്മള്‍ സിനിമയില്‍ കണ്ടിട്ടുണ്ട്. പ്രായോഗികമല്ലെങ്കിലും ചിലപ്പോഴൊക്കെ ചെറിയ ചെറിയ സഹായങ്ങള്‍ക്ക് അവ കള്ളന്മാര്‍ക്ക് തുണയാകാറുണ്ട്. എന്നാല്‍ മോഷണത്തിന് വേണ്ടി പാമ്പുകളെ ഉപയോഗിക്കുന്ന കഥ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?. എന്നാല്‍ അങ്ങനൊരു വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

അമേരിക്കയിലെ ഒരു ഗ്യാസ് സ്റ്റേഷനില്‍ നിന്ന് 400 ഡോളര്‍ വിലയുള്ള സിബിഡി ഓയില്‍ മോഷ്ടിക്കുന്നതിന് കള്ളന്മാര്‍ പെരുമ്പാമ്പുകളെ ഉപയോഗിച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. അമേരിക്കയിലെ ടെന്നസിയിലെ ഒരു ഗ്യാസ് സ്റ്റേഷനിലാണ് ഈ മോഷണ ശ്രമം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സിസിടിവി ദൃശ്യങ്ങളില്‍ ഒരു ക്യാഷ്യറെയും അയാളോട് സംസാരിച്ച് നില്‍ക്കുന്ന ഒരാളെയും കാണാം. ഒപ്പം ഒരു പെരുമ്പാമ്പനെ പിടിച്ച് നില്‍ക്കുന്ന രണ്ട് കൈകളും. ഇയാള്‍ ക്യാമറാ ഫ്രെമിന് പുറത്താണ്. സംസാരിച്ച് നില്‍ക്കുന്നതിനിടെയില്‍ ചുരുട്ടി ഒരു പന്ത് പോലെയാക്കിയ പെരുമ്പാമ്പിനെ ആദ്യം മേശപ്പുറത്ത് വയ്ക്കുന്നു. 

ഈ സമയം ഇതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച ക്യാഷ്യറുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ഇവര്‍ ശ്രമിക്കുന്നെങ്കിലും ക്യാഷര്‍ തന്റെ ഫോണ്‍ സുരക്ഷിതമാക്കുന്നു. ഈ സമയം മൂന്നാമത്തെയാള്‍ മറ്റൊരു പെരുമ്പാമ്പിനെ എടുത്ത് മേശയിലേക്ക് ഇടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പിന്നീടുള്ള ദശ്യങ്ങള്‍ സിസിടിവി വീഡിയോയില്‍ ഇല്ല. 

ഇതിനിടെ ക്യാഷര്‍ പൊലീസിനെ വിവരം അറിയിക്കുകയും അവരെത്തുന്നതിന് മുമ്പ് മോഷണശ്രമത്തിനെത്തിവയര്‍ രക്ഷപ്പെട്ടെന്നും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ മോഷണ ശ്രമത്തിനായാണ് പാമ്പുകളെ ഗ്യാസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം ഇവര്‍ ഇതിനിടെ എന്തെങ്കിലും മോഷ്ടിച്ചോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതുവരെയായും പ്രതികളെ കുറിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പാമ്പുകളെ തനിക്ക് പേടിയാണെന്ന് കടയില്‍ ഈ സമയം ഉണ്ടായിരുന്ന ക്യാഷ്യറായ മൂര്‍ റാവല്‍ പൊലീസിനോട് പറഞ്ഞു. ധാരാളം ഉപഭോക്താക്കള്‍ കടയില്‍ ഉണ്ടായിരുന്ന സമയത്താണ് ഇത് സംഭവിച്ചത്. അവര്‍ പോകുന്നതിനിടെ കൗണ്ടറില്‍ നിന്നും ഒരു സിബിഡി ഓയില്‍ ബോട്ടില്‍ മോഷ്ടിച്ചെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Theft us