ട്രംപിന് മില്ല്യണ്‍ ഡോളറുകള്‍ വിലവരുന്ന സമ്മാനം നല്‍കാന്‍ ഖത്തര്‍ രാജകുടുംബം

ട്രംപ് സമ്മാനം സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമ്മാനമായി ലഭിക്കുന്ന ജെറ്റ് വിമാനം എയര്‍ഫോഴ്‌സ് വണ്‍ ആയി ഉപയോഗിക്കും എന്നാണ് വിവരം.

author-image
Rajesh T L
New Update
fffff

ദോഹ : ട്രംപിന് ആഢംബര സമ്മാനം നല്‍കാന്‍ ഒരുങ്ങി ഖത്തര്‍ രാജകുടുംബം , ബോയിങ് 747-8 ജംബോ ജെറ്റ് വിമാനമാണ് സമ്മാനമായി നല്‍കുക എന്നാണ് വിവരം, എങ്കില്‍ ഒരു വിദേശരാജ്യ ഭരണകൂടത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വിലകൂടിയ സമ്മാനമാകും ഇത് . ട്രംപ് സമ്മാനം സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമ്മാനമായി ലഭിക്കുന്ന ജെറ്റ് വിമാനം എയര്‍ഫോഴ്‌സ് വണ്‍ ആയി ഉപയോഗിക്കും എന്നാണ് വിവരം. അടുത്ത ആഴ്ചയോടെയാണ് ട്രംപിന്റെ ഗള്‍ഫ് രാജ്യങ്ങളിലേക്കുളള  സന്ദര്‍ശനം ആരംഭിക്കുക. സന്ദര്‍ശനത്തിന്റെ ഭാഗമായി ഖത്തറില്‍ എത്തുമ്പോഴായിരിക്കും സമ്മാന പ്രഖ്യാപനം ഉണ്ടാകുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. സമ്മാനവുമായി ബന്ധപ്പെട്ടോ ഏതുനിയമപ്രകാരമാണ് നല്‍കുന്നത് എന്നതുമായി ബന്ധപ്പെട്ടോ വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എബിസി റിപ്പോര്‍ട്ടുകളനുസരിച്ച് ട്രംപിന്റെ ഭരണകാലാവധി അവസാനിക്കുന്നതിന് മുമ്പ് പ്രസിഡന്‍സി ലൈബ്രറിയിലേക്ക് ജെറ്റ് വിമാനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുമെന്നും ഇത് നിയമപരമാണെന്നും യു എസ് അറ്റോണി ജനറല്‍ പാം ബോണ്ടിയും വൈറ്റ് ഹൗസിലെ ഉന്നത അഭിഭാഷകനായ ഡേവിഡ് വാരിങ്ടണും വിശകലനം ചെയ്തിട്ടുണ്ട് . 2029 ജനുവരി 1 ന് ജെറ്റിന്റെ അവകാശം പ്രസിഡന്‍സി ലൈബ്രറിക്ക് കൈമാറുമെന്നും അതിന്റെ കൈമാറ്റച്ചിലവ് യുഎസ് വ്യോമസേന വഹിക്കുമെന്നും എബിസി റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ രാജകുടുംബം നല്‍കുന്ന വിമാനത്തിന് 400 മില്ല്യണ്‍ ഡോളര്‍ വില വരുമെന്നാണ് വിദഗ്ദര്‍ പറയുന്നത് . ഖത്തര്‍ ,യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് അടുത്താഴ്ച ട്രംപ് സന്ദര്‍ശനം നടത്തുന്നത് . 

qatar donald trump