/kalakaumudi/media/media_files/2025/09/22/qataremi-2025-09-22-12-26-42.jpg)
ദോഹ: ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80-ാമത് ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ഖത്തർ അമീറും.
അമീർ ശെഖ് തമീം ബിൻ ഹമദ് അൽഥാനി ഞായറാഴ്ച ന്യൂയോർക്കിലേക്ക് തിരിച്ചതായി ഖത്തറിലെ അമീരി ദിവാൻ അറിയിച്ചു.
സെപ്റ്റംബർ 23 ചൊവ്വാഴ്ച നടക്കുന്ന ജനറൽ അസംബ്ലിയുടെ ഉദ്ഘാടന സെഷനിൽ അമീർ സംസാരിക്കും.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽഥാനിയും ഔദ്യോഗിക പ്രതിനിധി സംഘവും അമീറിന്റെ കൂടെയുണ്ട്
. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം രണ്ട് വർഷം ആകുന്ന സാഹചര്യത്തിലാണ് ലോക നേതാക്കൾ ന്യൂയോർക്കിൽ ഒത്തുകൂടുന്നത്.
ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണം യുഎൻ പൊതുസഭാ യോഗത്തിൽ ചർച്ചയായേക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
