/kalakaumudi/media/media_files/2025/09/21/drone-2025-09-21-13-04-10.jpg)
ലണ്ടന്‍: റഷ്യ- യുക്രെയ്ന്‍ ആക്രമണത്തിനിടെ പോളണ്ടിന്റെ വ്യോമാതിര്‍ത്തിയില്‍ റഷ്യന്‍ ഡ്രോണുകളുടെ പ്രവേശനം തടയാന്‍ ബ്രിട്ടീഷ് വ്യോമസേന രംഗത്ത. ശനിയാഴ്ച റഷ്യന്‍ ഡ്രോണുകള്‍ പോളണ്ടിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് നാറ്റോ വ്യോമ പ്രതിരോധ ദൗത്യത്തിന്റെ ഭാഗമായി ബ്രിട്ടന്‍ പോളണ്ടിന്റെ ആകാശത്തിന് മുകളില്‍ റോയല്‍ എയര്‍ഫോഴ്‌സ് ടൈഫൂണ്‍ ജെറ്റുകള്‍ വിന്യസിച്ചത്. രാജ്യത്തിന്‍െ കിഴക്കന്‍ വശം ശക്തിപ്പെടുത്താനുള്ള നാറ്റോയുടെ ദൗത്യത്തിന്റെ ഭാഗമായി ബ്രിട്ടന്റെ യുദ്ധവിമാനങ്ങള്‍ പോളണ്ടിന് മുകളില്‍ വിന്യസിച്ചിരിക്കുന്നത്.
2022 ഫെബ്രുവരിയില്‍ റഷ്യ ഉക്രെയ്‌നെ ആക്രമിച്ചതിനുശേഷം ഇതാദ്യമായാണ്, കഴിഞ്ഞ ദിവസം റഷ്യന്‍ ഡ്രോണുകള്‍ നാറ്റോ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഒരു മള്‍ട്ടി-കണ്‍ട്രി ഓപ്പറേഷന്‍ പോളണ്ടിനെ സംരക്ഷിച്ചത്. വ്യോമാതിര്‍ത്തിയില്‍ വിമാനങ്ങള്‍ വിന്യസിച്ചതായി പോളിഷ് സായുധ സേന ഓപ്പറേഷണല്‍ കമാന്‍ഡും വ്യക്തമാക്കി. പോളണ്ട് അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്നും വ്യോമ പ്രതിരോധ, റഡാര്‍ സംവിധാനങ്ങള്‍ അതീവ ജാഗ്രതയിലാണെന്നും കമാന്‍ഡ് സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.
അടിയന്തര നടപടിക്ക് തങ്ങള്‍ സജ്ജരാണെന്നും പോളണ്ട് സേന കൂട്ടിച്ചേര്‍ത്തു. പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചൂവെന്ന് സേന അറിയിച്ചു. അതേസമയം കരയില്‍ സജ്ജമാക്കിയ വ്യോമ പ്രതിരോധ, റഡാര്‍ നിരീക്ഷണ സംവിധാനങ്ങള്‍ സാധാരണ നിലയിലായെന്നും കമാന്‍ഡ് വ്യക്തമാക്കി. പ്രവര്‍ത്തനങ്ങള്‍ പ്രതിരോധപരമായിരുന്നുവെന്നും പോളിഷ് വ്യോമാതിര്‍ത്തി സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും കമാന്‍ഡ് ഊന്നിപ്പറഞ്ഞു.
യുക്രെയ്നിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുമെന്നും പോളണ്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നിരന്തരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നും പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 18ന് പോളണ്ടിന് ഏകദേശം 780 മില്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന ജാവലിന്‍ മിസൈല്‍ സംവിധാനങ്ങള്‍ വില്‍ക്കുന്നതിന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകാരം നല്‍കിയിരുന്നു.
പോളണ്ടിന്റെ വ്യോമാതിര്‍ത്തിയില്‍ റഷ്യന്‍ ഡ്രോണ്‍ കടന്നുകയറ്റം നടന്നതായി ആരോപിച്ചതിന് പിന്നാലെ നാറ്റോ അംഗങ്ങള്‍ക്ക് യുഎസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പ് നല്‍കിയിരുന്നു.