വാഷിങ്ടൺ: റഫയിലെ ഇസ്രായേൽ ആക്രമണം അതിർവരമ്പുകൾ ലംഘിക്കുന്നതല്ലെന്ന് യു.എസ്. റഫയിൽ ഇസ്രായേൽ പൂർണ്ണമായ രീതിയിൽ അധിനിവേശം തുടങ്ങിയിട്ടില്ലെന്ന് വൈറ്റ്ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു.
റഫയിലെ തമ്പുകളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിലും യു.എസ് പ്രതികരണം നടത്തി.തമ്പുകളിലെ ആക്രമണം ഹൃദയഭേദകവും ഭയാനാകവുമാണ്. ഈ സംഘർഷത്തിന്റെ ഭാഗമായി നിരപരാധിയായ ഒരാളുടെ പോലും ജീവൻ പൊലിയരുതെന്നാണ് യു.എസ് ആഗ്രഹിക്കുന്നത്. സംഭവത്തിൽ ഇസ്രായേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ആക്രമണം കൊണ്ട് യു.എസിന് നയംമാറ്റമുണ്ടാവില്ലെന്നും വൈറ്റഹൗസ് വക്താവ് അറിയിച്ചു.
വലിയ സൈന്യവും ആയുധങ്ങളുമായി ഇസ്രായേൽ റഫയിലെത്തിയിട്ടില്ല. വലിയ രീതിയിൽ ഇസ്രായേൽ കരയാക്രമണം തുടങ്ങിയിട്ടില്ലെന്നും യു.എസ് വക്താവ് പറഞ്ഞു. നേരത്തെ റഫയിൽ ഇസ്രായേൽ കരയാക്രമണം തുടങ്ങുകയാണെങ്കിൽ ആയുധങ്ങൾ നൽകുന്നതിൽ പുനഃപരിശോധനയുണ്ടാവുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.
ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ത​മ്പു​ക​ൾ​ക്കു​മേ​ൽ ബോം​ബി​ട്ട് 45 പേ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത ഇ​സ്രാ​യേ​ൽ സേ​ന​ക്കെ​തി​രെ ലോ​ക​മാ​കെ രോ​ഷം പു​ക​യു​മ്പോ​ഴും റ​ഫ​യി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തുകയാണ് സൈ​നി​ക ടാ​ങ്കു​ക​ൾ. മ​ധ്യ റ​ഫ​യി​ലെ അ​ൽ അ​വ്ദ മ​സ്ജി​ദി​ന് സ​മീ​പം ടാ​ങ്കു​ക​ൾ തീ​തു​പ്പി​യ​താ​യി ദൃ​ക്സാ​ക്ഷി​ക​ളെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ന്നാ​ൽ, ഇ​സ്രാ​യേ​ൽ സേ​ന ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
