സൗദിയിൽ മഴ തുടരും; പൊടിക്കാറ്റിനും സാധ്യത

മഴ തുടരുന്ന സാഹചര്യത്തിൽ ദമാമിലെ കിങ് ഫഹദ് ടണൽ അടച്ചിടാനാണ് തീരുമാനം .

author-image
Rajesh T L
Updated On
New Update
rain alert

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

റിയാദ്: ഈ മാസാവസാനം വരെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ  ഇടിയോടുകൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിനും സാധ്യതയുണ്ട്. വടക്ക്,കിഴക്ക്, മധ്യ മേഖലകളിലായിരിക്കും മഴ തുടരുക. കഴിഞ്ഞ ദിവസം മനീഫയിൽ ഒരു മണിക്കൂറിനിടെ 42 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു . മഴ തുടരുന്ന സാഹചര്യത്തിൽ ദമാമിലെ കിങ് ഫഹദ് ടണൽ അടച്ചിടാനാണ് തീരുമാനം . കാലാവസ്ഥ സാധാരണ ഗതിയിലാകും വരെ ഭൂഗർഭ പാതകൾ തുറക്കില്ലെന്ന് കിഴക്കൻ മേഖലാ നഗരസഭ അറിയിച്ചിട്ടുണ്ട്.

saudi arabia rain alert