/kalakaumudi/media/media_files/2025/10/02/rapper-2025-10-02-14-54-29.jpg)
വാഷിങ്ടണ്‍: കൊലപാതകശ്രമ കേസില്‍ 5 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട പ്രശസ്ത റാപ്പര്‍ ഷെഫ് ജി ബ്രുക്ക്‌ലിന്‍ സുപ്രീം കോടതിയില്‍ കീഴടങ്ങി. വധശ്രമം, ഗൂഢാലോചന കേസുകളില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു.
മൈക്കിള്‍ വില്യംസ് എന്നാ 25-കാരനായറാപ്പര്‍ ഷെഫ് ജിയെ ബ്രൂക്ക്‌ലിന്‍ ഡ്രില്‍ സംഗീതത്തിന്റെ 'സ്ഥാപക പിതാവ്' എന്നും 'ഗുണ്ടാസംഘങ്ങളുടെ ഗോഡ്ഫാദര്‍' എന്നും ബ്രൂക്ക്‌ലിന്‍ ജില്ലാ അറ്റോര്‍ണി എറിക് ഗോണ്‍സാലസ് കോടതിയില്‍ വിശേഷിപ്പിച്ചു.
സംഗീതലോകത്തേക്ക് എത്തുന്നതിനുമുമ്പ് ഗുണ്ടാ സംഘങ്ങള്‍ക്കൊപ്പാമായിരുന്നു ഇയാളുടെ സഹവാസം. പിന്നീട് സംഘങ്ങളുമായി അകന്ന് സംഗീത ലോകത്ത് സജീവമാവുകയായിരുന്നു.
പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയപ്പോഴും അദ്ദേഹം ഗുണ്ടാസംഘങ്ങളുമായി സഹവാസം പുലര്‍ത്തിയിരുന്നു. ഇതാണ് കേസിലേക്ക് റാപ്പറെ എത്തിച്ചതും. കൊലപാതകമുള്‍പ്പെടെ ഗുരുതരമായ കുറ്റകൃത്യത്തില്‍ പങ്കെടുത്തതിനാല്‍ ഷെഫ് ജിക്ക് 20 വര്‍ഷത്തെ കഠിന തടവാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ ഷെഫ് ജി നേരിട്ട് കുറ്റകൃത്യം നടത്തിയെന്നത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുകയും ചെയ്തു.
തുടര്‍ന്ന് ജഡിജി അഞ്ച് വര്‍ഷത്തെ കഠിന തടവും അഞ്ച് വര്‍ഷത്തെ നല്ല നടപ്പും ശിക്ഷ വിധിക്കുകയായിരുന്നു. കേസില്‍ ജാമ്യത്തിലായിരുന്ന പതിനെട്ട് മാസക്കാലം ഷെഫ് ജി എല്ലാ കോടതി നിയമങ്ങളും പാലിച്ചതായും, ക്രിയാത്മകമായി പ്രവര്‍ത്തിച്ച് തന്റെ കരിയര്‍ കെട്ടിപ്പടുത്തതായും ജഡ്ജി ഡാനി ചുന്‍ നിരീക്ഷിച്ചു.
കാമുകിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം എത്തിയാണ് ഷെഫ് ജി കോടതിയില്‍ ഹാജരായത്. അദ്ദേഹത്തിനുവേണ്ടി ഹാജരായത് പ്രശ്‌സ്ത അഭിഭാഷകനായ ആര്‍തര്‍ ഐഡാലയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പരിപാടി അവതരിപ്പിച്ചും ഷെഫ് ജി ശ്രദ്ധ നേടിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
