'ഗ്രഹങ്ങളുടെ പരേഡ്', ജൂണ്‍ മൂന്നിന് അപൂര്‍വ്വകാഴ്ച: മുന്നറിയിപ്പുമായി സ്റ്റാര്‍വാക്ക്

ജൂണ്‍ 3 ന് വളരെ ചെറിയ സമയത്തേക്ക് മാത്രമേ ഇത് ദൃശ്യമാവൂ. ബുധന്‍, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ആറ് ഗ്രഹങ്ങള്‍ സൂര്യനെ ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ചുറ്റുമ്പോള്‍ അവ നേര്‍ രേഖയില്‍ കടന്നുപോവുന്നതായി ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ തോന്നും.

author-image
Vishnupriya
New Update
planet

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

മറ്റൊരു അപൂര്‍വ പ്രതിഭാസം കൂടി സംഭവിക്കാണ് പോകുന്നുവെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. ആറ് ഗ്രഹങ്ങള്‍ ഒന്നിച്ച് കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. പ്ലാനറ്റ് പരേഡ് എന്നാണ് ഈ അപൂര്‍വ പ്രതിഭാസത്തെ വിളിക്കുന്നത്. പൂര്‍ണ സൂര്യഗ്രഹണം മുതല്‍ ധ്രുവധീപ്തിവരെ അത്ഭുതം ജനിപ്പിക്കുന്ന ആകാശ പ്രതിഭാസങ്ങളാണ് ഈ വര്‍ഷമുണ്ടായത്.

ജൂണ്‍ 3 ന് വളരെ ചെറിയ സമയത്തേക്ക് മാത്രമേ ഇത് ദൃശ്യമാവൂ. ബുധന്‍, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ആറ് ഗ്രഹങ്ങള്‍ സൂര്യനെ ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ചുറ്റുമ്പോള്‍ അവ നേര്‍ രേഖയില്‍ കടന്നുപോവുന്നതായി ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ തോന്നും. ദൂരദര്‍ശിനി, ശക്തിയേറിയ ബൈനോക്കുലറുകള്‍ പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ഈ ഗ്രഹങ്ങളെയെല്ലാം വ്യക്തമായി കാണാനാവും.

ഭൂമിയിലുടനീളം ജൂണ്‍ മൂന്നിന് ഇത് കാണാന്‍ സാധിക്കുമെന്ന് സ്റ്റാര്‍വാക്ക് സ്‌പേസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. സൂര്യോദയത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇത് കാണാനാവുക. ചില പ്രദേശങ്ങളില്‍ ജൂണ്‍ മൂന്നിന് മുമ്പോ ശേഷമോ ആയിരിക്കാം ഇത് കാണുക. സാവോപോളോയില്‍ മേയ് 27 ന് തന്നെ അകാശത്ത് 43 ഡിഗ്രീ കോണില്‍ പ്ലാനറ്റ് പരേഡ് കാണാനാവും. സിഡ്‌നിയില്‍ മേയ് 28 ന് 59 ഡിഗ്രി കോണില്‍ പരേഡ് കാണാം. ന്യൂയോര്‍ക്കില്‍ ജൂണ്‍ 3 ന് ആണ് പ്ലാനറ്റ് പരേഡ് കാണാനാവുക.

ഓരോസ്ഥലത്തും ഗ്രഹങ്ങളുടെ സ്ഥാനം എവിടെയാണെന്നറിയാന്‍ സ്റ്റാര്‍വാക്കിന്റെ ഒരു ആപ്പ് ലഭ്യമാണ്. ഇത്തവണ ഇത് കാണാന്‍ സാധിച്ചില്ലെങ്കില്‍ ഓഗസ്റ്റ് 28 ന് വീണ്ടും പ്ലാനറ്റ് പരേഡ് കാണാനാവും. അതിന് ശേഷം 2025 ഫെബ്രുവരി 28 ന് ബുധന്‍, ശുക്രന്‍, ചൊവ്വ,വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഏഴ് ഗ്രഹങ്ങളെ ഒന്നിച്ച് കാണാം.

starwalk planet pared