ബര്‍ലിന്‍ : യൂറോപ്പിന്റെ പലയിടത്തും അപൂർവമായ ഒരു ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. സൂര്യന്റെ ഏകദേശം 20% ചന്ദ്രനെ മൂടിയിരുന്നു. മേഘാവൃതമായ ആകാശത്തില്‍ യൂറോപ്പിലും വടക്കേ അമേരിക്കയുടെയും ആഫ്രിക്കയുടെയും പലയിടങ്ങളില്‍ ഭാഗികമായി മാത്രമാണ് ഗ്രഹണം ദൃശ്യമായത്.
യൂറോപ്പിനെ കൂടാതെ വടക്കേ അമേരിക്ക, ഗ്രീന്‍ലാന്‍ഡ്, വടക്കന്‍ റഷ്യ, വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ശനിയാഴ്ച ഭാഗിക സൂര്യഗ്രഹണം ദൃശ്യമായത്. സൂര്യന്റെ അഞ്ചിലൊന്ന് വരെ ചന്ദ്രന്‍ മറച്ചിരുന്നു. ഏകദേശം ഉച്ചയ്ക്ക് 12:15 CET (1115 UTC/GMT) ന് മുതൽ തുടങ്ങിയ ഗ്രഹണം ഏകദേശം 50 മിനിറ്റോളം നീണ്ടുനിന്നു.
സൂര്യൻ പൂർണമായും മറഞ്ഞിരിക്കുന്ന പൂർണ സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമായി, ഒരു ഭാഗിക ഗ്രഹണത്തിൽ സൂര്യന്റെ ഒരു ഭാഗം ദൃശ്യമാകും,ചന്ദ്രൻ ഭാഗികമായി സൂര്യനെ മൂടുമ്പോൾ ആകാശത്ത് ഒരു ചന്ദ്രക്കല പോലുള്ള ആകൃതി രൂപപ്പെട്ടു.
ജര്‍മന്‍ വെതര്‍ സര്‍വീസ് (ഡിഡബ്ല്യുഡി) നേരത്തെ മേഘങ്ങളില്ലാത്ത ആകാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പ നല്‍കിയിരുന്നു. ഭാഗിക ഗ്രഹണം കാണാന്‍ ദൂരദര്‍ശിനി ഉപയോഗിച്ച് പാര്‍ക്കുകളിലും പൂന്തോട്ടങ്ങളിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി. സംരക്ഷണമില്ലാതെ സൂര്യനെ നേരിട്ട് നോക്കുന്നത് ഒഴിവാക്കണമെന്ന് ജര്‍മന്‍ നിവാസികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു