സിറിയയുടെ നിയന്ത്രണം പൂര്‍ണമായും വിമതരുടെ പിടിയിൽ

സിറിയയുടെ നിയന്ത്രണം പൂര്‍ണമായും വിമതരുടെ പിടിയിലായി. വിമതര്‍, തലസ്ഥാനമായ ദമാസ്‌കസ് കീഴടക്കിയതോടെയാണ്, പ്രസിഡന്റ് ബഷര്‍ അല്‍ അസദ് രാജ്യം വിട്ടത്. ദമസ്‌കസിലെ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം അസദിനെയും കൊണ്ട് പറന്നുയര്‍ന്നത്.

author-image
Rajesh T L
New Update
op


ദമാസ്‌ക്കസ് : സിറിയയുടെ നിയന്ത്രണം പൂര്‍ണമായും വിമതരുടെ പിടിയിലായി. വിമതര്‍, തലസ്ഥാനമായ ദമാസ്‌കസ് കീഴടക്കിയതോടെയാണ്, പ്രസിഡന്റ് ബഷര്‍ അല്‍ അസദ് രാജ്യം വിട്ടത്. ദമസ്‌കസിലെ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം അസദിനെയും കൊണ്ട് പറന്നുയര്‍ന്നത്. എന്നാല്‍, പിന്നീട് വിമാനം റെഡാറില്‍ നിന്ന് പറന്നുയര്‍ന്നതായി റിപ്പോര്‍ട്ടുവന്നു. പിന്നാലെ വിമാനം തകര്‍ന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഒരു ദിവസം മുഴുവന്‍ അസദിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. 

അസദ് സഞ്ചരിച്ച  വിമാനം വെടിവച്ചിട്ടു എന്നും അതിനിടെ വാര്‍ത്തകള്‍ വന്നു. അസദിനെ  കാണാതായി ഒരു ദിവസം പിന്നിടുമ്പോള്‍ പുതിയ വാര്‍ത്ത വരുന്നു. അസദ് മരിച്ചിട്ടില്ല, റഷ്യയിലുണ്ട്. അസദ് മോസ്‌കോയിലുണ്ടെന്നും റഷ്യ സിറിയന്‍ നേതാവിന് രാഷ്ട്രീയ അഭയം നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇക്കാര്യം റഷ്യന്‍ മീഡിയ സ്ഥിരീകരിച്ചിട്ടുണ്ട്. അസദും കുടുംബാംഗങ്ങളും റഷ്യന്‍ തലസ്ഥാനത്ത് എത്തിയതായി ടിഎഎസ്എസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മാനുഷിക കാരണങ്ങളാല്‍ റഷ്യ അസദിന് അഭയം നല്‍കിയെന്നും വാര്‍ത്താ ഏജന്‍സി അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. 

സിറിയയിലെ പ്രതിപക്ഷ നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് അസദിന് റഷ്യ രാഷ്ട്രീയ അഭയം നല്‍കിയത്. അതിനു ശേഷമാണ് അസദ് ഭരണകൂടത്തെ വര്‍ഷങ്ങളായി നിലനിര്‍ത്തിയ റഷ്യ അസദ് മോസ്‌കോയില്‍ എത്തിയ വിവരം പുറത്തുവിട്ടത്. സിറിയയിലെ സൈനിക കേന്ദ്രങ്ങളും നയതന്ത്ര സ്ഥാപനങ്ങളും ആക്രമിക്കില്ലെന്ന ഉറപ്പ് വിമതരില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.24 വര്‍ഷം നീണ്ട ബഷര്‍ അല്‍ അസദ് ഭരണത്തിനാണ് തിരശീല വീണത്. രാജ്യം വിട്ട സിറിയന്‍ പ്രസിഡന്റ് സഞ്ചരിച്ച വിമാനം റെഡാര്‍ കാഴ്ചയില്‍ നിന്ന് മറഞ്ഞതായും പിന്നാലെ വിമാനം തകര്‍ന്നുവീണതായും റിപ്പോര്‍ട്ടുകള്‍ വന്നു. അസദ് സഞ്ചരിച്ച വിമാനം വെടിവച്ചിട്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

പെട്ടെന്നു വിമാനം റെഡാറില്‍ നിന്ന് അപ്രത്യക്ഷമായതും ആല്‍റ്റിറ്റിയടില്‍ പെട്ടെന്നു മാറ്റമുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. 3,650 മീറ്റര്‍ ആല്‍റ്റിറ്റിയൂഡില്‍ പറക്കുകയായിരുന്ന വിമാനം പെട്ടെന്നു മിനിട്ടുകള്‍ക്കുള്ളില്‍ 1,070 ആല്‍റ്റിറ്റിയൂഡിലേക്ക് പതിച്ചു.ലബനന്‍ പ്രദേശമായ അക്കാറിന് വടക്ക്, ലബനന്റെ വ്യോമമേഖലയ്ക്ക് പുറത്തുവച്ചാണ് ഇങ്ങനെ സംഭവിച്ചത്. 

വിമതര്‍ സിറിയയിലെ പ്രദേശങ്ങള്‍ ഓരോന്നായി കീഴടക്കിയതോടെയാണ് അസദ് രാജ്യം വിട്ടത്. ദമസ്‌കസില്‍ നിന്ന് വിമാനമാര്‍ഗമാണ് അസദ് അജ്ഞാത സ്ഥലത്തേക്ക് പോയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ദമസ്‌കസ് വിമാനത്താവളത്തില്‍ നിന്ന് സ്വകാര്യ വിമാനത്തിലായിരുന്നു യാത്ര.സിറിയയില്‍ 24 വര്‍ഷമായി ബഷര്‍ അല്‍ അസദാണ് ഭരിക്കുന്നത്. മാത്രമല്ല, കഴിഞ്ഞ 50 വര്‍ഷമായി അസദ് കുടുംബമാണ് സിറിയയില്‍ ഭരണം കയ്യാളുന്നത്.

സിറിയ അസദില്‍ നിന്ന് സ്വതന്ത്രമായതായി വിമതസൈന്യം പ്രഖ്യാപിച്ചു. ഒരു സ്വതന്ത്ര സിറിയ കാത്തിരിക്കുന്നുവെന്ന് വിമതരുടെ സൈനിക നേതാവ് ഹസന്‍ അബ്ദുല്‍ ഗനി പറഞ്ഞു. ഇരുണ്ട യുഗം അവസാനിപ്പിച്ച്, സിറിയയില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്നും ഗനി വ്യക്തമാക്കി.വിമതരുമായി സഹകരിച്ച് ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ തയ്യാറാണെന്ന് സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് ഖാസി അല്‍ ജലാലി വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെ താന്‍ വീട്ടില്‍ തന്നെ തുടരുകയാണെന്ന് വ്യക്തമാക്കിയ ജലാലി പൊതുസ്ഥാപനങ്ങള്‍ സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു.

ആരും പൊതുസ്ഥാപനങ്ങള്‍ കയ്യേറരുതെന്നും പ്രതികാരനടപടികള്‍ ഉണ്ടാകില്ലെന്നും വിമത നേതാവ് അബു മുഹമ്മദ് അല്‍ ജൂലാനി വ്യക്തമാക്കി. ശനിയാഴ്ച രാത്രിയോടെ തന്നെ വിമതര്‍ തലസ്ഥാനമായ ദമസ്‌കസില്‍ എത്തിയിരുന്നു. തുടര്‍ന്ന് വിമതര്‍ ദമസ്‌കസ് വിമാനത്താവളം പിടിച്ചെടുത്തു. ശനിയാഴ്ച ദേശീയ ടെലിവിഷന്‍ ചാനലിന്റെയും റേഡിയോയുടെയും നിയന്ത്രണവും വിമതര്‍ പിടിച്ചെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

damascus airport syria damascus