കുവൈത്തിൽ ‘പ്രതിഭ കഥായനം 25’; കഥാശിൽപശാലയിൽ  നോവലിസ്റ്റും ശാസ്‌ത്രജ്ഞനുമായ വി. ജെ. ജയിംസ് പങ്കെടുക്കുന്നു

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത മലയാള നോവലിസ്റ്റുമായ ശ്രീ. വി. ജെ. ജയിംസ്, ‘പ്രതിഭ കഥായനം 25’ കഥാശിൽപശാലയിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിൽ എത്തി. വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ ശാസ്‌ത്രജ്ഞനായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം,

author-image
Ashraf Kalathode
New Update
WhatsApp Image 2025-12-04 at 9.45.46 AM

കുവൈത്തിൽ ‘പ്രതിഭ കഥായനം 25’ കഥാശിൽപശാലയിൽ 
വിഖ്യാത നോവലിസ്റ്റും ശാസ്‌ത്രജ്ഞനുമായ വി. ജെ. ജയിംസ് പങ്കെടുക്കുന്നു

കുവൈത്ത്
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത മലയാള നോവലിസ്റ്റുമായ ശ്രീ. വി. ജെ. ജയിംസ്, ‘പ്രതിഭ കഥായനം 25’ കഥാശിൽപശാലയിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിൽ എത്തി. വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ ശാസ്‌ത്രജ്ഞനായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, ശാസ്ത്രത്തിന്റെ സംസ്കാരം മുതൽ മനുഷ്യന്റെ ആന്തരലോകം വരെയുള്ള വൈവിധ്യമാർന്ന മേഖലകളിൽ സ്വതസിദ്ധമായ എഴുത്തിലൂടെ മലയാളസാഹിത്യത്തിൽ സ്വതസിദ്ധമായമൂല്യം തെളിയിച്ച വ്യക്തിത്വമാണ്.

ശിൽപശാല ഡിസംബർ 5 വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ, ഫഹാഹീൽ കോഹിനൂർ ഇന്റർനാഷണൽ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രോഗ്രാമിൽ കഥാരചനയുടെ സിദ്ധാന്തം, ശൈലിവ്യത്യാസങ്ങൾ, കഥാപാത്രസൃഷ്ടി, കഥാസംരചനയുടെ അടിസ്ഥാനങ്ങൾ, നൈസർഗ്ഗിക ഭാഷാശൈലി, കഥയുടെ സാമൂഹിക പശ്ചാത്തലം തുടങ്ങിയ വിഷയങ്ങളിൽ വി. ജെ. ജയിംസ് നേരിട്ടുള്ള ക്ലാസുകളും സംവാദങ്ങളും നടത്തും.

മലയാള സാഹിത്യത്തെ സ്നേഹിക്കുന്ന പ്രവാസി സമൂഹത്തിന് അപൂർവമായ ഒരു പഠന-അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു. നവാഗതരായ എഴുത്തുകാരും സാഹിത്യരസികരുമായ ഏവർക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ സ്ഥലത്ത് തന്നെ നടത്താവുന്നതാണ്.

പ്രവാസ സാഹിത്യപ്രവർത്തനങ്ങൾക്ക് പുതിയ ഊർജം നൽകുന്നതിനും യുവതലമുറയിൽ സൃഷ്ട്യക്ഷമത വളർത്തുന്നതിനും ഇത്തരം ശിൽപശാലകൾ വലിയ സംഭാവന ചെയ്യുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.