കിമ്മിന്റെ പുതിയ ഉത്തരവിന് പിന്നില്‍

കമ്മ്യൂണിസ്റ്റ് കുടുംബ പരമാധികാരം പിന്തുടരുന്ന രാജ്യത്ത് കിം ജോങ് ഉന്നിന്റെ ഉത്തരവുകള്‍ക്ക് മറുവാക്കില്ലെന്നതും പ്രസിദ്ധമാണ്. ഏറ്റവും ഒടുവില്‍ രാജ്യത്ത് റെഡ് ലിപ്സ്റ്റിക്ക് നിരോധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത് റെഡ് ലിപ്സ്റ്റിക്ക് മുതലാളിത്തത്തെ പ്രതിനിധീകരിക്കുന്നു എന്നതാണ്.

author-image
Rajesh T L
New Update
kkk

kim jong un

Listen to this article
0.75x 1x 1.5x
00:00 / 00:00

സോള്‍: എക്കാലവും വിചിത്രമായ ജീവിതശൈലികൊണ്ടും വ്യത്യസ്തമായ ഉത്തരവുകള്‍ ഇറക്കിയും കുപ്രസിദ്ധിയാര്‍ജിക്കുന്ന ഭരണാധികാരിയാണ് ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്‍. പൗരന്മാരെ വെറുപ്പിക്കുന്ന നിരവധി നിയമങ്ങള്‍ ഇന്നും ഉത്തര കൊറിയ പിന്തുടരുന്നുണ്ട്. 

അതിലൊന്നാണ് കിം ജോങ് ഉന്നിന്റെ ഹെയര്‍കട്ട് രാജ്യത്ത് മറ്റൊരാളും പിന്തുടരരുത് എന്നത്. അത് പോലെ തന്നെ എതൊക്കെ രീതിയില്‍ മുടി വെട്ടാം എന്നതിനും പ്രത്യേക സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളുണ്ട്. ഈ ഗണത്തിലേക്ക് ഏറ്റവും ഒടുവിലായി എത്തിയ നിയമമാണ് രാജ്യത്ത് റെഡ് ലിപ്സ്റ്റിക്കുകള്‍ നിരോധിച്ച് കൊണ്ടുള്ള  കിമ്മിന്റെ ഉത്തരവ്.

കമ്മ്യൂണിസ്റ്റ് കുടുംബ പരമാധികാരം പിന്തുടരുന്ന രാജ്യത്ത് കിം ജോങ് ഉന്നിന്റെ ഉത്തരവുകള്‍ക്ക് മറുവാക്കില്ലെന്നതും പ്രസിദ്ധമാണ്. ഏറ്റവും ഒടുവില്‍ രാജ്യത്ത് റെഡ് ലിപ്സ്റ്റിക്ക് നിരോധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത് റെഡ് ലിപ്സ്റ്റിക്ക് മുതലാളിത്തത്തെ പ്രതിനിധീകരിക്കുന്നു എന്നതാണ്. 

കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുമെങ്കിലും മുതലാളിത്തത്തെ നഖശിഖാന്തം എതിര്‍ക്കുമെന്ന് ഉത്തര കൊറിയയും അവകാശപ്പെടുന്നു. ഇതാദ്യമായല്ല ഇത്തരമൊരു വിചിത്ര നിയമം. നേരത്തെ നീലയോ സ്‌കിന്നി ജീന്‍സുകളും കനത്ത മേക്കപ്പുകളും രാജ്യത്ത് നിരോധിച്ച് കൊണ്ട് കിം ഉത്തരവിറക്കിയിരുന്നു. കിം ജോങ് ഉന്നിന്റെ ഇത്തരം വിചിത്രമായ നിയമങ്ങളെ പാശ്ചാത്യ രാജ്യങ്ങള്‍ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ മരണം' എന്നാണ് വിശേഷിപ്പിക്കുന്നത്. 

പാശ്ചാത്യ ജീവിതശൈലിയിലേക്ക് സ്വന്തം രാജ്യത്തെ ജനതയുടെ ശ്രദ്ധ തിരിയാതിരിക്കാന്‍ വളരെ ഉപരിപ്ലവമായ നിയമങ്ങളാണ് കിം സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ ഉത്തരവുകളില്‍ വ്യക്തമാണ്. ഉത്തര കൊറിയന്‍ നിയമങ്ങള്‍ പ്രത്യയശാസ്ത്രപരം എന്നതിനേക്കാള്‍ തികച്ചും വ്യക്തിപരമാണ്. 

നിയമത്തെ എതിര്‍ക്കുന്നവര്‍ക്ക് പലപ്പോഴും ജീവന്‍ തന്നെ നഷ്ടപ്പെടുകയോ ജീവിതാന്ത്യം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമോ ആണ്.  നിയമങ്ങള്‍ ലംഘിക്കുന്നവര്‍ പരമോന്നത നേതാവിനെ അപമാനിക്കുന്നതിന് തുല്യമായാണ് രാജ്യത്ത് കണക്കാക്കപ്പെടുന്നത്. ജനങ്ങളുടെ ഫാഷന്‍ രീതികള്‍ കണ്ടെത്താനായി മാത്രം ഗ്യുചാല്‍ഡേ എന്ന് വിളിക്കുന്ന ഫാഷന്‍ പൊലീസ് വരെ രാജ്യത്തുണ്ടെന്നാണ് പറയുന്നത്.

kimjongun