അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു
മഡ്രിഡ്: സ്‌പെയിനില്‍ റസ്റ്ററന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു. പ്രശസ്തമായ വിനോദസഞ്ചാര ദ്വീപായ മല്ലോര്‍ക്കയിലായിരുന്നു സംഭവം. അപകടത്തില്‍ 21 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍പ്പെട്ടവര്‍ വിവിധ രാജ്യങ്ങളിലുള്ളവരാണെന്നാണ് വിവരം. എന്നാല്‍ ഇവര്‍ ഏതൊക്കെ രാജ്യത്തില്‍പ്പെട്ടവരാണെന്ന് വ്യക്തമല്ല. 7 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത.
മെഡിറ്ററേനിയന്‍ ദ്വീപിന്റെ തലസ്ഥാനമായ പാല്‍മ ഡി മല്ലോര്‍ക്കയുടെ തെക്ക് ഭാഗത്തുള്ള പ്ലേയ ഡി പാല്‍മ പ്രദേശത്താണ് ഇരുനില കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന റസ്റ്ററന്റ് തകര്‍ന്നത്. കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നയാണ് വിവരം. ഇവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി പരിശോധന തുടരുകയാണ്.