റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ ഭാര്യ ജോവാന്‍ ടെമ്പിള്‍മാന്‍ അന്തരിച്ചു

റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ മരണകാരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

author-image
Biju
New Update
richrd

ന്യൂയോര്‍ക്ക്: വിര്‍ജിന്‍ ഗ്രൂപ്പ്  സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ ഭാര്യയും അരനൂറ്റാണ്ടുകാലം അദ്ദേഹത്തിന്റെ പങ്കാളിയുമായിരുന്ന ജോവാന്‍ ടെമ്പിള്‍മാന്‍ (80) അന്തരിച്ചു. റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ മരണകാരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

'അവള്‍ എന്റെ ഏറ്റവും നല്ല സുഹൃത്തും എന്റെ ശക്തിയും വഴികാട്ടിയും എന്റെ ലോകവുമായിരുന്നു. നിന്നെ ഞാന്‍ എന്നേക്കും സ്‌നേഹിക്കും: ജോവാന്‍' എന്നായിരുന്നു അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

അവരുടെ കുട്ടികള്‍ക്കും കൊച്ചുകുട്ടികള്‍ക്കും ലഭിക്കാവുന്ന ഏറ്റവും അത്ഭുതകരമായ അമ്മയും മുത്തശ്ശിയുമായിരുന്നു അവരെന്നും ബ്രാന്‍സണ്‍ പറഞ്ഞു.