അമിത ജോലിഭാരം കാരണം റോബോട്ട് 'ആത്മഹത്യ' ചെയ്തു

റോബോട്ട് പടിക്കെട്ടുകളിൽ നിന്ന് വീണത് ചിലപ്പോൾ 'ആത്മഹത്യ' ആകാം എന്നാണ് സിറ്റി കൗൺസിൽ അധികൃതർ പറയുന്നത്.

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

ജോലിഭാരം താങ്ങാൻ വയ്യാതെ ഒരു റോബോട്ട് ആത്മഹത്യ ചെയ്തുവെന്ന വാർത്ത നിങ്ങൾക്ക് ഞെട്ടലുണ്ടാക്കിയോ? എന്നാൽ അതും സംഭവിച്ചു. ജൂൺ 26ന് ദക്ഷിണ കൊറിയയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  ഗുമി സിറ്റി കൗൺസിലിലെ അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന റോബോട്ടാണ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ വരുന്നത്. റോബോട്ടിന്റെ പ്രവർത്തനം അപ്രതീക്ഷിതമായി തകരാറിലാവുകയും ആറര അടി ഉയരമുള്ള പടികളിൽ നിന്ന് വീഴുകയും തുടർന്ന് പ്രവർത്തനം നിലയ്ക്കുകയുമായിരുന്നു.

റോബോട്ട് പടിക്കെട്ടുകളിൽ നിന്ന് വീണത് ചിലപ്പോൾ 'ആത്മഹത്യ' ആകാം എന്നാണ് സിറ്റി കൗൺസിൽ അധികൃതർ പറയുന്നത്. വീഴ്ചയ്ക്ക് മുമ്പ് റോബോട്ട് നിന്ന ഇടത്ത് കറങ്ങുന്നത് ഒരു ഉദ്യോ​ഗസ്ഥൻ കണ്ടിരുന്നു. പ്രാദേശിക മാധ്യമങ്ങളിലും സംഭവം റോബോട്ടിന്റെ 'ആത്മഹത്യ' എന്ന രീതിയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെയർ റോബോട്ടിക്‌സ് നിർമിച്ച റോബോട്ടാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ബെയർ റോബോട്ടിക്‌സ് റസ്‌റ്റോറന്റുകൾക്ക് വേണ്ടിയുള്ള റോബോട്ടുകൾ നിർമിച്ച് ശ്രദ്ധേയമായ കമ്പനിയാണ്.

ഈ റോബോട്ടിനെ 2023 ലാണ് ഒരു സിറ്റി കൗൺസിൽ ഓഫീസറായി തിരഞ്ഞെടുത്തത്. ഓഫീസിലെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുന്നതായിരുന്നു ഈ റോബോട്ട്. കെട്ടിടത്തിന്റെ ഒരു നിലയിൽ നിന്ന് മറ്റൊരു നിലയിലേക്ക് സ്വയം ലിഫ്റ്റിൽ സഞ്ചരിക്കാനും ഇതിന് കഴിവുണ്ടായിരുന്നു.

റോബോട്ട് ആത്മഹത്യ ചെയ്തതിന് പിന്നിൽ ജോലിഭാരമാണെന്നാണ് ദക്ഷിണ കൊറിയയിലെ ഒരു വിഭാഗം പറയുന്നത്. ഓഫീസിലെ മറ്റ് ജീവനക്കാരെ പോലെ തന്നെ ഒമ്പത് മണി മുതൽ ആറ് മണി വരെയാണ് റോബോട്ടിനും ജോലി ഉണ്ടായിരുന്നത്.

robot