സൈനിക നവീകരണ ശ്രമങ്ങളിൽറോബോട്ടുകളെഉപയോഗിച്ച്പുതിയപരീക്ഷണങ്ങൾനടത്തുകയാണ്ഫ്രാൻസ്. 2028ഓടെ ഈ റോബോട്ടുകൾ യുദ്ധഭൂമിയിൽ ഉപയോഗിക്കുക, 2040ഓടെ അവയെ പൂർണ്ണമായി സൈന്യത്തിൽ ചേർക്കുകഎന്നിവയാണ്ലക്ഷ്യം. പാരിസിന് സമീപം നടന്ന പരീക്ഷണങ്ങളിൽ കാലുകൾ, വീലുകൾ എന്നിവഉള്ളചലിക്കാൻസാധിക്കുന്നറോബോട്ടുകളെഉപയോഗിച്ച്യുദ്ധക്കളങ്ങളിലെ നിരീക്ഷണം, മൈനുകൾ നീക്കംചെയ്യൽ, അകലെനിന്നുള്ളപരിചരണംഎന്നിവസാധ്യമാകുമെന്ന്പ്രദർശിപ്പിച്ചു.
2021ൽ ആരംഭിച്ച പുതിയ യുദ്ധസാധ്യതകൾക്കായുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്. സൈനിക ഉപകരണങ്ങളുടെ നവീകരണവും റിസർവ് സേനയുടെ കൂട്ടിച്ചേർക്കലും സ്വകാര്യ കമ്പനികളുമായുള്ള സഹകരണവും ഉൾപ്പെടുന്ന പദ്ധതിയാണ് ഇത്. ഇതിലൂടെ സൈന്യത്തെ കൂടുതൽ ശക്തവും സാങ്കേതികതയുള്ളതുമാക്കിതീർക്കാനാണ്ഫ്രാൻസ്ലക്ഷ്യമിടുന്നത്. ഫ്രാൻസ് പ്രതിരോധ സംവിധാനത്തെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി, റോബോട്ടിക് സംവിധാനങ്ങൾ സൈന്യത്തിനും നാടിന്റെ പ്രതിരോധ തന്ത്രങ്ങൾക്കും പുതുമയും ശക്തിയും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.