/kalakaumudi/media/media_files/2025/07/22/death-royal-family-2025-07-22-16-30-13.jpg)
ലണ്ടന്‍ : വില്യം രാജകുമാരന്റെയും ഹാരി രാജകുമാരന്റെയും അകന്ന ബന്ധുവായ റോസി റോച്ചെയെ ജൂലൈ 14 ന് വില്‍റ്റ്ഷയറിലെ നോര്‍ട്ടണിലുള്ള കുടുംബ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.സമീപത്തുനിന്ന് ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്.ഡയാന രാജകുമാരിയുടെ അമ്മാവന്റെ ചെറുമകളും ഡര്‍ഹാം സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥിനിയുമായ 20 കാരിയായ റോച്ചെയാണ് മരിച്ചത്.സുഹൃത്തുക്കള്‍ക്കൊപ്പം ഒരു യാത്രയ്ക്ക് പോകാനിരിക്കെയാണ് മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്.മരണത്തില്‍ 'സംശയാസ്പദമായയി ഒന്നും ഇല്ലെന്നും 'മൂന്നാം കക്ഷി ഉള്‍പ്പെട്ടതിന്റെ' സൂചനകളൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടി വില്‍റ്റ്‌ഷെയര്‍ ആന്‍ഡ് സ്വിന്‍ഡണ്‍ കൊറോണര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റിന്റെ തുടര്‍ന്നുള്ള നടപടികള്‍ ഒക്ടോബര്‍ 25 ന് നടക്കും.
2024 ഫെബ്രുവരിയില്‍, ബ്രിട്ടീഷ് രാജകുടുംബാംഗമായ ലേഡി ഗബ്രിയേല കിംഗ്സ്റ്റണിന്റെ ഭര്‍ത്താവ് തോമസ് കിംഗ്സ്റ്റണിനെ ഇംഗ്ലണ്ടിലെ കോട്സ്വോള്‍ഡ്സ് ഗ്രാമത്തില്‍ വസതിയില്‍ തലയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.ഇവയ്ക്ക് തമ്മില്‍ ബന്ധമില്ലെന്നും അത്തരമൊരു ബന്ധം സ്ഥാപിക്കരുതെന്നും ഉദ്യോഗസ്ഥര്‍ ഊന്നിപ്പറഞ്ഞു.