/kalakaumudi/media/media_files/2026/01/14/f-16-2026-01-14-15-59-36.jpg)
മോസ്‌കോ : അമേരിക്കയുടെ ബ്രഹ്മാസ്ത്രമായി അറിയപ്പെടുന്നതും ഏറ്റവും മികച്ച യുദ്ധവിമാനങ്ങളില്‍ ഒന്നായി യുഎസ് അവകാശപ്പെടുന്നതുമായ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട് റഷ്യ. യുഎസ് യുക്രെയ്‌ന് നല്‍കിയിരുന്ന എഫ്-16 ആണ് കഴിഞ്ഞദിവസം റഷ്യ വെടിവെച്ചിട്ടത്. റഷ്യയുടെ എസ് 300 വ്യോമ പ്രതിരോധ സംവിധാനമാണ് അമേരിക്കയ്ക്ക് വന്‍ നാണക്കേട് സൃഷ്ടിച്ച ഈ ആക്രമണം നടത്തിയത്.
എസ്-300 സിസ്റ്റത്തില്‍ നിന്നുള്ള രണ്ട് മിസൈലുകള്‍ ഉപയോഗിച്ച് യുഎസ് നിര്‍മ്മിത യുക്രേനിയന്‍ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ടതായി റഷ്യ ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു. 'അതൊരു ആവേശകരമായ ലക്ഷ്യമായിരുന്നു' എന്നാണ് റഷ്യ ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. എഫ്-16 യുദ്ധവിമാനം 'അമാനുഷികം' ആണെന്ന് പ്രചരിപ്പിക്കുന്ന പാശ്ചാത്യ ശക്തികള്‍ക്ക് ഏറ്റെടുക്കാന്‍ കനത്ത പ്രഹരമായിരുന്നു ഈ നടപടി എന്ന് റഷ്യന്‍ ആര്‍മി കമാന്‍ഡര്‍ കോള്‍ സൈന്‍ സെവര്‍ വ്യക്തമാക്കി.
യുഎസ് യുദ്ധവിമാനം വെടിവെച്ചിടുന്നതിലൂടെ , പാശ്ചാത്യ രാജ്യങ്ങളുടെ ഹൈടെക് യുദ്ധവിമാനങ്ങള്‍ക്ക് പോലും റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനത്തെ നേരിടാന്‍ കഴിയില്ലെന്ന് റഷ്യ തെളിയിച്ചു . പാകിസ്താന്‍ കൈവശം വച്ചിരിക്കുന്ന അതേ യുദ്ധവിമാനമാണിത്. നിലവില്‍ പാകിസ്താ ന്റെ കൈവശം ആകെ 75 എഫ് -16 യുദ്ധവിമാനങ്ങളുണ്ട്. 2019 ഫെബ്രുവരി 27 ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ തന്റെ പഴയ മിഗ് -21 ഉപയോഗിച്ച് ഒരു എഫ് -16നെ വീഴ്ത്തിയതും വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
