/kalakaumudi/media/media_files/2026/01/25/ukkk-2026-01-25-08-29-01.jpg)
കീവ്: യുഎസിന്റെ മധ്യസ്ഥതയില്‍ നടന്ന ത്രികക്ഷി സമാധാന ചര്‍ച്ചകള്‍ക്കിടെ യുക്രെയ്‌നില്‍ വന്‍ ആക്രമണം നടത്തി റഷ്യ. അബുദാബിയില്‍ വച്ച് നടന്ന ആദ്യ ദിവസത്തെ ചര്‍ച്ചകള്‍ക്കിടെയാണ് റഷ്യ യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ വ്യോമാക്രമണം നടത്തിയത്.
അതേസമയം യുഎസ് മധ്യസ്ഥരായ ദ്വിദിന സമാധാന ചര്‍ച്ചകള്‍ക്ക് റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായ ആക്രമണം തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ത്രികക്ഷി ചര്‍ച്ചകള്‍ അടുത്ത ആഴ്ച അബുദാബിയില്‍ തുടരുമെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
കീവില്‍ റഷ്യ രാത്രിയില്‍ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ നഗരത്തില്‍ വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു. അതിശൈത്യം തുടരുന്ന നഗരത്തില്‍ ഇതോടെ ജനജീവിതം ദുസഹമായി. -10 ഡിഗ്രി സെല്‍ഷ്യസാണ് കീവിലെ താപനില.
ഏകദേശം 12 ലക്ഷം വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചത്. റഷ്യ പിടിച്ചെടുത്ത കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നാണ് യുക്രെയ്‌ന്റെ പ്രധാന ആവശ്യം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
