യുക്രെയ്‌നില്‍ വന്‍ ഡ്രോണ്‍ ആക്രമണവുമായി റഷ്യ

ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും തമ്മിലുള്ള ഫോണ്‍ കോള്‍ അവസാനിച്ചതിന് ശേഷം യുക്രെയ്‌നില്‍ ആകമാനം വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങിത്തുടങ്ങിയതായി യുക്രെയ്‌നിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞു

author-image
Biju
New Update
dronedf

കീവ്: വീണ്ടും യുക്രെയ്‌നില്‍ ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം അവസാനിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കീവ് സിറ്റിക്ക് മുകളില്‍ റഷ്യയുടെ ഡ്രോണ്‍ വര്‍ഷം. ഇന്ന് വെളുപ്പിനാണ് യുക്രെയ്‌നിനെതിരെ തങ്ങളുടെ ഏറ്റവും വലിയ ഡ്രോണ്‍, മിസൈല്‍ ആക്രമണം റഷ്യ നടത്തിയത്.

ആക്രമണത്തെ ചെറുക്കാന്‍ യുക്രെയ്ന്‍ സേന പാടുപെടുകയാണെന്നും ഡ്രോണ്‍ വര്‍ഷത്തിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം ഫോണ്‍ സംഭാഷണത്തിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള തന്റെ ശ്രമങ്ങള്‍ ഒന്നും തന്നെ വ്‌ളാഡിമര്‍ പുടിന്‍ സ്വീകരിച്ചില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തങ്ങളുടെ യുദ്ധലക്ഷ്യങ്ങള്‍ പിന്തുടരുമെന്ന് റഷ്യ പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും തമ്മിലുള്ള ഫോണ്‍ കോള്‍ അവസാനിച്ചതിന് ശേഷം യുക്രെയ്‌നില്‍ ആകമാനം വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങിത്തുടങ്ങിയതായി യുക്രെയ്‌നിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞു. യാതൊരു വിധത്തിലുമുള്ള സമ്മര്‍ദങ്ങളും ഇല്ലാതെ റഷ്യ നടത്തുന്ന വിഡ്ഡിത്തത്തിന്റെ തെളിവാണ് ഇതെല്ലാമെന്നും സെലന്‍സ്‌കി പറയുകയുണ്ടായി.23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 539 റഷ്യന്‍ ഡ്രോണുകളും 11 മിസൈലുകളുമാണ് റഷ്യ കീവിലേക്ക് തൊടുത്തുവിട്ടത്.

russia ukrine war