സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് റഷ്യ

ഇതുകാരണം സെലന്‍സ്‌കിയുടെ യോഗ്യതയെ പുടിന്‍ ആവര്‍ത്തിച്ച് ചോദ്യം ചെയ്യുന്നുണ്ട്. റഷ്യ അധിനിവേശം തുടരുന്നതും യുക്രെയ്‌നിലെ പട്ടാള നിയമവും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രയോഗികമല്ലാതാക്കുന്നുവെന്നാണ് യുക്രെയ്നിന്റെ പക്ഷം.

author-image
Prana
New Update
syria

ആവശ്യമെങ്കില്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്താന്‍ വ്‌ളാഡിമര്‍ പുടിന്‍ തയ്യാറാണെന്ന് റഷ്യ പുടിന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞതായി റഷ്യയുടെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. യുഎസും റഷ്യയും തമ്മില്‍ സൗദി അറേബ്യയില്‍ വച്ച് നടക്കുന്ന ചര്‍ച്ചയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹംസെലന്‍സ്‌ക്കിയുടെ യോഗ്യത ചോദ്യം ചെയ്യപ്പെടുമെന്ന യാഥാര്‍ത്ഥ്യം പരിഗണിക്കുമ്പോള്‍ കരാറുകളുടെ നിയമസാധുത ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പ്രസിഡന്റ് പദവിയില്‍ സെലന്‍സ്‌കിയുടെ കാലാവധി അവസാനിച്ചിരുന്നു. ഇതുകാരണം സെലന്‍സ്‌കിയുടെ യോഗ്യതയെ പുടിന്‍ ആവര്‍ത്തിച്ച് ചോദ്യം ചെയ്യുന്നുണ്ട്. റഷ്യ അധിനിവേശം തുടരുന്നതും യുക്രെയ്‌നിലെ പട്ടാള നിയമവും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രയോഗികമല്ലാതാക്കുന്നുവെന്നാണ് യുക്രെയ്നിന്റെ പക്ഷം.
യുക്രെയ്‌നിന് യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ അവകാശം ഉണ്ടെന്നും എന്നാല്‍ സൈനിക സഖ്യമാകുമ്പോള്‍ അത് വളരെ വ്യത്യസ്തമാണെന്നും റഷ്യന്‍ വക്താവ് പറഞ്ഞു. യുക്രെയ്‌നില്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമാകുന്നത് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് റഷ്യ പറഞ്ഞു. ഏതൊരു രാജ്യത്തിന്റേയും പരമാധികാര അവകാശമാണിത്. അതേസമയം, സുരക്ഷയുമായി ബന്ധപ്പെടുമ്പോള്‍ പ്രതിരോധം അല്ലെങ്കില്‍ സൈനിക സഖ്യങ്ങള്‍ പൂര്‍ണമായും വ്യത്യസ്തമാണ്.

 

Volodymyr Zelensky