റഷ്യന്‍ ബോംബർ തകർത്തുവെന്ന് ഉക്രൈൻ; നിഷേധിച്ച് റഷ്യ

അതേസമയം, തകരാർ കാരണം വിമാനം തകർന്നു വീഴുകയായിരുന്നുവെന്ന് മോസ്കോയിൽ നിന്നുള്ള ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

author-image
Rajesh T L
New Update
russian bomber

റഷ്യന്‍ ബോംബര്‍ Tu-22M3

Listen to this article
0.75x 1x 1.5x
00:00 / 00:00

കീവ്‍: റഷ്യന്‍ ബോംബര്‍ വിമാനം വെടിവെച്ചിട്ടതായി യുക്രെയിന്‍ സൈന്യത്തിൻറെ വെളിപ്പെടുത്തൽ.  വ്യോമസേനയും രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് റഷ്യയുടെ Tu-22M3 ബോംബറിനെ വെടിവെച്ചിട്ടതെന്ന് ഉക്രൈൻ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, റഷ്യ ഈ അവകാശവാദം നിഷേധിച്ചു. തകരാർ കാരണം വിമാനം തകർന്നു വീഴുകയായിരുന്നുവെന്ന് മോസ്കോയിൽ നിന്നുള്ള ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റഷ്യയുടെ തെക്കൻ പ്രദേശമായ സ്റ്റാവ്‌റോപോളിലെ വിജനമായ പ്രദേശത്താണ് യുദ്ധവിമാനം തകർന്നു വീണതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അപകട സമയം വിമാനത്തിൽ 4 പേർ ഉണ്ടായിരുന്നെന്നും മൂന്ന് ജീവനക്കാരെ വിമാനത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായും നാലമത്തെയാളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ രക്ഷപ്പെടുത്തിയ പൈലറ്റുമാരിൽ ഒരാൾ മരിച്ചതായി സ്റ്റാവ്‌റോപോൾ ഗവർണർ വ്‌ളാഡിമിർ വ്‌ളാഡിമിറോവ് അറിയിച്ചു.

റഷ്യൻ വ്യോമാതിർത്തിക്കുള്ളിൽ നിന്ന് ഉക്രൈൻ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് Kh-22 ക്രൂയിസ് മിസൈലുകൾ വിക്ഷേപിക്കുന്നതിനായിട്ടാണ് സാധരണയായി Tu-22M3 ബോംബർ ഉപയോ​ഗിക്കുന്നത്.

ukrain rasia russian bomber