യുദ്ധക്കുറ്റം: റഷ്യയുടെ മുന്‍ പ്രതിരോധ മന്ത്രിയ്ക്ക് അറസ്റ്റ് വാറണ്ട്

സിവിലിയന്മാര്‍ക്ക് അപായപ്പെടുത്തുകയും അവരുടെ വസ്തുവകകള്‍ക്ക് നാശം വരുത്തുകയും ചെയ്യും വിധമുള്ള ആക്രമണങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. സംഭവത്തില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല

author-image
Prana
New Update
russia

Russia-Ukraine war

Listen to this article
0.75x 1x 1.5x
00:00 / 00:00

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി റഷ്യയുടെ മുന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു, സൈനിക മേധാവി വലേരി ഗെറാസിമോവ് എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ചാണ് വാറന്റ്.സിവിലിയന്മാര്‍ക്ക് അപായപ്പെടുത്തുകയും അവരുടെ വസ്തുവകകള്‍ക്ക് നാശം വരുത്തുകയും ചെയ്യും വിധമുള്ള ആക്രമണങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. സംഭവത്തില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഐ സി സി ഉത്തരവിനെ സ്വാഗതം ചെയ്ത് യുക്രൈന്‍ രംഗത്തെത്തി. സൈനിക റാങ്കിനോ കാബിനറ്റ് പദവിയോ റഷ്യന്‍ ക്രിമിനലുകളെ സംരക്ഷിക്കില്ലെന്നാണ് അന്താരാഷ്ട്ര കോടതിയുടെ തീരുമാനം വ്യക്തമാക്കുന്നതെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു. നീതി ലഭിക്കുന്നതിനോട് ഒരുപടികൂടി അടുത്തിരിക്കുകയാണ് യുക്രൈനെന്ന് രാജ്യത്തിന്റെ മനുഷ്യാവകാശ് ഓംബുഡ്സ്മാന്‍ ദിമിത്രോ ലുബിനെറ്റ്സ് പറഞ്ഞു. 'ഉടനെയോ കുറച്ചു വൈകിയോ ശിക്ഷ ഓരോ യുദ്ധക്കുറ്റവാളിയെയും കാത്തിരിക്കുന്നുണ്ട്.'- ലുബിനെറ്റ്സ് അഭിപ്രായപ്പെട്ടു.

 

russia ukraine war