യുക്രൈനില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; മൂന്നുപേര്‍ കൊല്ലപ്പെട്ടു

മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. ഒരു പാര്‍പ്പിട സമുച്ചയം, എട്ട് വീടുകള്‍, വാണിജ്യ കെട്ടിടങ്ങള്‍, നിരവധി കാറുകള്‍ തുടങ്ങിയവ ആക്രമണത്തില്‍ തകര്‍ന്നു.

author-image
Prana
New Update
russian attack

യുക്രൈന്‍ തലസ്ഥാനമായ കീവിനു സമീപത്ത് റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. ഒരു പാര്‍പ്പിട സമുച്ചയം, എട്ട് വീടുകള്‍, വാണിജ്യ കെട്ടിടങ്ങള്‍, നിരവധി കാറുകള്‍ തുടങ്ങിയവ ആക്രമണത്തില്‍ തകര്‍ന്നു.
റഷ്യയിലേക്ക് യുക്രൈനും ഡ്രോണുകള്‍ തൊടുത്തു. റ്യാസനിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങളും ബ്ര്യാന്‍സ്‌കിലെ മൈക്രോ ഇലക്ട്രോണിക്‌സ് പ്ലാന്റും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
യുക്രൈന്‍ തൊടുത്ത 121 ഡ്രോണുകള്‍ വ്യോമ പ്രതിരോധസേന തകര്‍ത്തതായി റഷ്യന്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മോസ്‌കോ, കേസ്‌ക്, ബ്ര്യാന്‍സ്‌ക്, ബല്‍ഗൊറൊഡ്, റഷ്യയില്‍ ഉള്‍പ്പെട്ട ക്രിമിയന്‍ ഉപദ്വീപ് തുടങ്ങി 13 മേഖലകള്‍ ലാക്കാക്കിയാണ് യുെ്രെകന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

 

russia ukraine war Drone attack ukrain death