റഷ്യയോ ചൈനയോ... ? ദുരൂഹതകള്‍ ബാക്കിയാക്കി അമേരിക്കയുടെ ആകാശത്ത് വീണ്ടും ഡ്രോണുകളുടെ വിളയാട്ടം.കഴിഞ്ഞ തവണ ന്യൂജേഴ്‍സിയുടെ ആകാശത്തായിരുന്നുവെങ്കില്‍ ഇക്കുറി അല്‍പ്പം കൂടി കടന്ന് അത് ന്യൂയോര്‍ക്കിന്റെയും,പെന്‍സില്‍വേനിയയുടെയും,കനക്ടിക്കട്ടിന്റെയും, ടെക്സസിന്റെയും, ഓക്ലഹോമയുടെയും,കലിഫോര്‍ണിയയുടെയുമൊക്കെ ആകാശത്താണെന്ന വ്യത്യാസം മാത്രമേയുള്ളു.
മാത്രമല്ല ജര്‍മനി തുടങ്ങി 12 രാജ്യങ്ങള്‍ക്കു മുകളിലും ഈ അസാധാരണ കാഴ്ച കണ്ടു തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുകയാണ്.
ചില അമേരിക്കക്കാര്‍ സ്വന്തം സര്‍ക്കാര്‍ തന്നെയായിരിക്കാം ഡ്രോണ്‍ പറത്തുന്നതെന്ന് ആരോപിക്കുമ്പോള്‍,വേറെ ചിലര്‍ ഇറാന്‍, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളായിരിക്കാം അവയ്ക്കു പിന്നിലെന്ന് ഭയക്കുന്നു. മറ്റുചിലര്‍ ഇത് അന്യഗ്രഹ ജീവികളുടെ സാന്നിധ്യമാണെന്നും പറയുന്നുണ്ട്.നവംബര്‍ മധ്യത്തിലാണ് ന്യൂ ജഴ്സിക്കു മുകളില്‍ ഡ്രോണ്‍ പറ്റങ്ങള്‍ കണ്ടു തുടങ്ങിയത്.വിവിധ ഇടങ്ങളില്‍ കണ്ടു എന്നു പറയപ്പെടുന്ന ഡ്രോണ്‍ പറ്റങ്ങള്‍ക്ക് തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിലും ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.
ന്യൂ ജഴ്സിക്കു മുകളില്‍ കാണപ്പെടുന്ന ഡ്രോണ്‍ കൂട്ടങ്ങള്‍ ചിലപ്പോഴൊക്കെ ഒരേ സ്ഥലത്തു തന്നെ മണിക്കൂറോളം നില്‍ക്കുന്നുവെന്നും ആരോപണമുണ്ട്.ഡെയിലി മെയിലിനോട് സംസാരിച്ച രണ്ട് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്, ദൃക്സാക്ഷികളുടെ വിവരണങ്ങള്‍ ശരിയാണെങ്കില്‍ ഇവ റഷ്യയുടെ ഒര്‍ലാന്‍-10 ഡ്രോണുകളാകാമെന്നാണ്. ഇവ മൂന്നു മുതല്‍ അഞ്ചെണ്ണം ഒരുമിച്ചു ചേര്‍ന്നേ പറക്കാറുള്ളുവെന്ന് അവര്‍ പറയുന്നു.
കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക നിലപാടാണ്-ഡ്രോണുകള്‍ കണ്ടു എന്നതിന് ഒരു തെളിവുമില്ലെന്നാണ് വാദം.ഡ്രോണ്‍ ആണെന്നു തോന്നിയത് പൈലറ്റുമാര്‍ പറപ്പിക്കുന്ന ലൈസന്‍സുള്ള വിമാനങ്ങളാണെന്നും വൈറ്റ് ഹൗസ് പറയുന്നുണ്ട്.യുഎസ് ആര്‍മി ജനറല്‍ ഡാരില്‍ വില്ല്യംസ് പറയുന്നത് യുക്രെയിനെ സഹായിക്കുന്നതിനാല്‍ അമേരിക്കയുടെയും നാറ്റോയുടെയും കേന്ദ്രങ്ങളെ നരീക്ഷിക്കുന്ന റഷ്യന്‍ ഡ്രോണുകളാകാം ഇതെന്നാണ്.എന്നാല്‍,ഇത്തരം വാദങ്ങള്‍ക്കൊന്നും ഒരു തെളിവുമില്ലെന്ന നിലപാടിലാണ് പെന്റഗണ്‍.