/kalakaumudi/media/media_files/2025/12/22/moscow-2-2025-12-22-16-14-53.jpg)
മോസ്‌കോ: റഷ്യന്‍ സായുധസേനയുടെ പരിശീലന വിഭാഗം തലവനായ ജനറല്‍ ഫാനില്‍ സര്‍വറോവ് (56) കൊല്ലപ്പെട്ടു. മോസ്‌കോയില്‍ നന്ന കാര്‍ബോംബ് സ്‌ഫോനത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് റഷ്യന്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ കാറിനടിയില്‍ വച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് കൊലപാതകം നടന്നിരിക്കുന്നത്.
യുക്രെയ്ന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പങ്കാളിത്തത്തോടെ ബോംബ് സ്ഥാപിച്ച് അദ്ദേഹത്തെ കൊലപ്പെുത്തുകയായരുന്നുവെന്നാണ് റഷ്യ ആരോപിക്കുന്നത്. എന്നാല്‍ യുക്രെയ്ന്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം റഷ്യയുടെ രണ്ട് കപ്പലുകള്‍ക്ക് നേരെ യുക്രെയ്ന്‍ ആക്രമണം നടത്തിയിരുന്നു. കൂടാതെ റഷ്യയുടെ തന്ത്രപ്രധാനമായ ഒരു മുങ്ങിക്കപ്പലും തകര്‍ത്തെന്ന് യുക്രെയ്ന്‍ അവകാശപ്പെട്ടിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
