കാർബോംബ് സ്‌ഫോടനത്തിൽ റഷ്യൻസൈനിക ജനറൽ കൊല്ലപ്പെട്ടു

റഷ്യൻ സായുധസേനയുടെ ഓപ്പറേഷനൽ ട്രെയ്‌നിങ് ഡയറക്ടറേറ്റിന്റെ മേധാവി ലഫ്.ജനറൽ ഫാനൽ സർവറോവാണു കൊല്ലപ്പെട്ടത്.യുക്രെയ്ൻ ചാരസംഘടനയാണ് കൊലയ്ക്കു പിന്നിലെന്ന് ആരോപണമുണ്ട്

author-image
Devina
New Update
russia

മോസ്‌കോ: റഷ്യയിൽ കാർ ബോംബ് സ്‌ഫോടനത്തിൽ സൈനിക ജനറൽ കൊല്ലപ്പെട്ടു.

റഷ്യൻ സായുധസേനയുടെ ഓപ്പറേഷനൽ ട്രെയ്‌നിങ് ഡയറക്ടറേറ്റിന്റെ മേധാവി ലഫ്.ജനറൽ ഫാനൽ സർവറോവാണു കൊല്ലപ്പെട്ടത്.

യുക്രെയ്ൻ ചാരസംഘടനയാണ് കൊലയ്ക്കു പിന്നിലെന്ന് ആരോപണമുണ്ട്.

 മോസ്‌കോയിലെ യസീനേവ സ്ട്രീറ്റിൽ പാർക്കിങ് ഏരിയയിൽ രാവിലെ ഏഴിനാണ് കാർ പൊട്ടിത്തെറിച്ചത്.

ഡ്രൈവറും കൊല്ലപ്പെട്ടു.

കാറിനടിയിൽ ഘടിപ്പിച്ച ബോംബാണു പൊട്ടിയതെന്നാണ് സൂചന.

കഴിഞ്ഞവർഷം ഡിസംബറിൽ റഷ്യൻ സേനയുടെ ആണവ, രാസായുധ വിഭാഗം മേധാവി ലഫ്.ജനറൽ ഇഗോർ കിറിലോവ് സമാനമായ രീതിയിലാണ് കൊല്ലപ്പെട്ടത്.

കിറിലോവിന്റെ വസതിക്കുമുന്നിൽ ഇലക്ട്രിക് സ്‌കൂട്ടറിൽ വച്ച ബോംബ്  പൊട്ടിത്തെറിക്കുകയായിരുന്നു.

യുക്രെയ്ൻ സെക്യൂരിറ്റി സർവീസ് ഇതിന്റെ ഉത്തരവാദിത്തമേറ്റിരുന്നു