യുക്രെയ്‌നിലെ ഒഡേസ നഗരത്തിലുള്ള സ്വകാര്യ ലോ അക്കാദമിയില്‍ റഷ്യന്‍ മിസൈല്‍ പതിച്ച ശേഷമുണ്ടായ അഗ്‌നിബാധ
കീവ് : യുക്രെനിലെ തുറമുഖനഗരമായ ഒഡേസയിലെ കടലോര ഉദ്യാനത്തോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിനു നേരെ തിങ്കളാഴ്ച റഷ്യന്‍ മിസൈല്‍ പതിച്ച് 5 പേര്‍ മരിച്ചു. സ്വകാര്യ ലോ അക്കാദമിയ്ക്ക് നേരൊണ് ആക്രമണം നടന്നത്. ആക്രമണത്തിന് സാക്ഷ്യം വഹിച്ച ഒരാള്‍ ഹൃദയാഘാതം മൂലം മരിച്ചു. 4 വയസ്സുള്ള കുട്ടിയും ഗര്‍ഭിണിയും ഉള്‍പ്പെടെ 32 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ 8 പേരുടെ നില ഗുരുതരമാണ്.
ലോ അക്കാദമി പ്രസിഡന്റായ മുന്‍ പാര്‍ലമെന്റ് അംഗത്തിനും ആക്രമണത്തില്‍ പരിക്കേറ്റു. തുറമുഖനഗരമായ ഒഡേസയിലെ കടലോര ഉദ്യാനത്തോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിനു നേരെയാണു തിങ്കളാഴ്ച മിസൈല്‍ ആക്രമണമുണ്ടായത്. സ്ഥാപനത്തിന്റെ മേല്‍ക്കൂര പൂര്‍ണമായി കത്തിനശിച്ചു. റഷ്യന്‍ മിസൈലുകള്‍ തുടര്‍ച്ചയായി ലക്ഷ്യം വയ്ക്കുന്ന തുറമുഖനഗരമായ ഒഡേസ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
