നാറ്റോയ്ക്ക് പുടിന്റെ ഭീഷണി

കഴിഞ്ഞ വര്‍ഷം അവസാനം അയല്‍രാജ്യമായ ബെലാറസില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്ഥാപിക്കാനുള്ള റഷ്യയുടെ തീരുമാനം കണക്കിലെടുത്ത്, പാശ്ചാത്യ ആണവായുധങ്ങള്‍ വിന്യസിക്കുവാന്‍ തന്റെ രാജ്യം തയ്യാറാണെന്ന് പോളിഷ് പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡ പറഞ്ഞതിന് പിന്നാലെയാണ് ആണവ കേന്ദ്രങ്ങളെ ആദ്യം ആക്രമിക്കും എന്ന ഭീഷണിയുമായി റഷ്യ രംഗത്തെത്തിയത്.

author-image
Rajesh T L
New Update
vladmir putin

putin

Listen to this article
0.75x 1x 1.5x
00:00 / 00:00

മോസ്‌കോ: യുക്രെയിന്‍- റഷ്യ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ യൂറോപ്പ് രൂക്ഷമായ യുദ്ധത്തിനരികിലെത്തിയിരിക്കുകയാണ്. വെല്ലുവിളിനിറഞ്ഞ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് വിലയിരുത്തല്‍.  അതിനിടെ പോളണ്ടില്‍ നാറ്റോ ആണവായുധങ്ങള്‍ വിന്യസിക്കാന്‍ തീരുമാനിച്ചാല്‍ റഷ്യ ഏറ്റവും ആദ്യം ആക്രമിക്കുന്നത് അവിടെയായിരിക്കുമെന്ന് തുറന്നു പറഞ്ഞ് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ്. ഇതോടു കൂടി യൂറോപ്പ്യന്‍ യൂണിയനും റഷ്യയും തമ്മിലുള്ള സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. ഏത് നിമിഷവും ഒരു ആണവ യുദ്ധം പൊട്ടിപുറപ്പെട്ടേക്കാം എന്ന ഭയപ്പാടിലേക്ക് വീണിരിക്കുകയാണ് നിലവില്‍ യൂറോപ്പ്.

കഴിഞ്ഞ വര്‍ഷം അവസാനം അയല്‍രാജ്യമായ ബെലാറസില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്ഥാപിക്കാനുള്ള റഷ്യയുടെ തീരുമാനം കണക്കിലെടുത്ത്, പാശ്ചാത്യ ആണവായുധങ്ങള്‍ വിന്യസിക്കുവാന്‍ തന്റെ രാജ്യം തയ്യാറാണെന്ന് പോളിഷ് പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡ  പറഞ്ഞതിന് പിന്നാലെയാണ് ആണവ കേന്ദ്രങ്ങളെ ആദ്യം ആക്രമിക്കും എന്ന ഭീഷണിയുമായി റഷ്യ രംഗത്തെത്തിയത്.

ഞങ്ങളുടെ ക്ഷമ എന്ന് പറയുന്നത് പരിധികള്‍ ഇല്ലാത്തത് ആണെന്ന് ആകരും കരുതരുത്. ഈ കളി വളരെ അപകടകരമാണ്, അതിന്റെ അനന്തരഫലങ്ങള്‍ പ്രവചനാതീതമായേക്കാനമെന്ന് പുടിനും പറയുന്നു. ക്രെംലിന്‍ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവും പോളണ്ട് ഡൂഡയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചിട്ടുണ്ട്. റഷ്യയുടെ പ്രതിരോധ മന്ത്രാലയം സ്ഥിതിഗതികള്‍ വിശകലനം ചെയ്യുമെന്നും ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ പ്രതികാര നടപടികളും സ്വീകരിക്കുമെന്നും പ്രസ്താവിക്കുകയുണ്ടായി

അതേസമയം വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കത്തിനിടയില്‍, റഷ്യന്‍ സഖ്യകക്ഷിയായ ബെലാറസ് പോളണ്ടിന്റെ അതിര്‍ത്തിയിലേക്ക് യുദ്ധസജ്ജരായ സൈനികരെ നീക്കിയത് സാഹചര്യം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. 2022 ഫെബ്രുവരിയില്‍ അയല്‍രാജ്യമായ യുക്രെയിനില്‍ റഷ്യ നടത്തിയ അധിനിവേശവും തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയിലാരംഭിച്ച സംഘര്‍ഷവും ഇപ്പോഴും രൂക്ഷമായിത്തുടരുകയാണ്.

യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ പുറത്താക്കി തങ്ങള്‍ക്കനുകൂലമായ ഒരു ഭരണകൂടത്തെ പ്രതിഷ്ഠിക്കാനും അതുവഴി യുക്രെയിനെ പൂര്‍ണമായും തങ്ങളുടെ വരുതിയിലാക്കാനുമായിരുന്നു കീവ് ലക്ഷ്യമാക്കി മുന്നേറിയ റഷ്യന്‍ സൈന്യത്തിന്റെ ആത്യന്തികലക്ഷ്യം. എന്നാല്‍, യുക്രെയിന്‍ സൈന്യവും അവരോടൊപ്പം ചേര്‍ന്ന് ജനങ്ങളും നടത്തിയ അതിശക്തമായ പ്രതിരോധത്തില്‍, ശക്തരെന്ന് പൊതുവേ കരുതപ്പെട്ടിരുന്ന റഷ്യന്‍ സൈന്യം പകച്ചുപോകുന്നതാണ് പിന്നീട് കണ്ടത്.

യുദ്ധമുഖത്ത് പലയിടത്തും ശക്തമായ തിരിച്ചടികള്‍ നേരിടേണ്ടിവന്ന റഷ്യയുടെ സൈന്യം ഇപ്പോഴും യുക്രെയിനില്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ്. എപ്പോള്‍ അവസാനിക്കുമെന്നോ ഇതിന്റെയൊക്കെ ഫലം എന്താവുമെന്നോ ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്തരീതിയില്‍ സങ്കീര്‍ണമായിരിക്കുകയാണ് റഷ്യ-യുക്രെയിന്‍ യുദ്ധരംഗം.

ശക്തനായ ഭരണാധികാരി, കരുത്തനായ യുദ്ധതന്ത്രജ്ഞന്‍ തുടങ്ങിയ വിശേഷണങ്ങള്‍ക്ക് റഷ്യയുടെ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ എത്രത്തോളം അര്‍ഹനാണെന്ന ചോദ്യവും പല കോണുകളില്‍നിന്ന് ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. അതിലുപരിയായി, ശീതയുദ്ധാനന്തരവും ആയുധശേഷികൊണ്ടും സൈനികശേഷികൊണ്ടും ഇപ്പോഴും ലോകത്ത് ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നുതന്നെയാണ് റഷ്യയെന്ന വിലയിരുത്തലുകളെല്ലാം സംശയത്തിലാക്കുകയാണ്, പൊതുവേ ദുര്‍ബലമായ യുക്രെയിന്‍ സൈന്യത്തിന് മുന്നില്‍ റഷ്യന്‍ സൈന്യത്തിന് നേരിടേണ്ടിവന്ന തിരിച്ചടികള്‍. ഇത് മറികടന്ന് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ തനിക്കുള്ള പേര് പുനസ്ഥാപിക്കാനാണ് പുടിന്റെ ശ്രമം.

 

russia russia ukrine war vladmir putin russian bomber ukrine necularbomb nato poland