പുടിന്‍ ഡിസംബര്‍ 5,6 തീയതികളില്‍ ഇന്ത്യയിലെത്തും

റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കുമേല്‍ അമേരിക്ക പിഴത്തീരുവ ചുമത്തിയതിന് പിന്നാലെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തി പ്രാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.

author-image
Biju
New Update
pp

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഇന്ത്യയിലേക്ക്. ഡിസംബര്‍ മാസം അഞ്ച്, ആറ് തീയതികളില്‍ പുടിന്‍ ഇന്ത്യയിലെത്തിയേക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുടിന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയും നടത്തും.

റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കുമേല്‍ അമേരിക്ക പിഴത്തീരുവ ചുമത്തിയതിന് പിന്നാലെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തി പ്രാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മോസ്‌കോ സന്ദര്‍ശിച്ച വേളയിലാണ് പുതിന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയത്. എന്നാല്‍ എന്നാണ് സന്ദര്‍ശനം എന്ന കാര്യം വ്യക്തമായിരുന്നില്ല. 

പിന്നീട് ചൈനയില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെ മോദിയും പുതിനും തമ്മില്‍ കാണുകയും ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

naredra modi vladmir putin