പുടിന്റെ ഇന്ത്യാ സന്ദര്‍ശനം: പുതിയ കരാറുകളും പദ്ധതികളും അന്തിമമാക്കാന്‍ ഇന്ത്യയും റഷ്യയും

ഇന്ത്യ-റഷ്യ 23-ാമത് വാര്‍ഷിക ഉച്ചകോടിക്കായുള്ള ഒരുക്കത്തിലാണ് ഇരുരാജ്യങ്ങളും. ''നിരവധി ഉഭയകക്ഷി കരാറുകളും പദ്ധതികളും വിവിധ മേഖലകളില്‍ ചര്‍ച്ചയിലാണ്

author-image
Biju
New Update
modi

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അടുത്ത മാസം ആദ്യവാരം ന്യൂഡല്‍ഹിയില്‍ നടത്തുന്ന സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരുരാജ്യങ്ങളും നിരവധി പുതിയ കരാറുകളും സംരംഭങ്ങളും അന്തിമമാക്കാനുള്ള ഒരുക്കത്തിലാണ് ഇരു രാജ്യങ്ങളും. ഉഭയകക്ഷി ബന്ധത്തിന് കൂടുതല്‍ കരുത്ത് പകരുന്ന സുപ്രധാന പദ്ധതികള്‍ക്ക് സന്ദര്‍ശനം സാക്ഷ്യം വഹിക്കും. ഈ ഒരുക്കങ്ങളുടെ ഭാഗമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ തിങ്കളാഴ്ച മോസ്‌കോയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഇന്ത്യ-റഷ്യ 23-ാമത് വാര്‍ഷിക ഉച്ചകോടിക്കായുള്ള ഒരുക്കത്തിലാണ് ഇരുരാജ്യങ്ങളും. ''നിരവധി ഉഭയകക്ഷി കരാറുകളും പദ്ധതികളും വിവിധ മേഖലകളില്‍ ചര്‍ച്ചയിലാണ്. അടുത്ത ദിവസങ്ങളില്‍ ഇവ അന്തിമമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,'' എസ്. ജയശങ്കര്‍ മോസ്‌കോയിലെ കൂടിക്കാഴ്ചയില്‍ പറഞ്ഞു. ഈ പുതിയ പദ്ധതികള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ''പ്രത്യേകവും വിശേഷാധികാരമുള്ളതുമായ തന്ത്രപരമായ പങ്കാളിത്തത്തിന്'' കൂടുതല്‍ കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സമീപകാല ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നതായി ജയശങ്കര്‍ അറിയിച്ചു. ''സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കുന്നത് ലോക സമൂഹത്തിന്റെ മുഴുവന്‍ താല്‍പ്പര്യത്തിന് അത്യന്താപേക്ഷിതമാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, യുക്രെയ്ന്‍ സംഘര്‍ഷം, മിഡില്‍ ഈസ്റ്റ്, അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ ആഗോള വിഷയങ്ങളെക്കുറിച്ചും ഇരുപക്ഷവും ചര്‍ച്ച ചെയ്തു. പുടിന്റെ സന്ദര്‍ശനം ഡിസംബര്‍ 5-നോടടുത്ത് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.