/kalakaumudi/media/media_files/2026/01/13/f-16-2026-01-13-09-37-21.jpg)
മോസ്‌കോ: റഷ്യയുക്രെയ്ന്‍ സംഘര്‍ഷത്തില്‍ യുഎസ് നിര്‍മിത എഫ്16 വിമാനം തകര്‍ത്തതായി റഷ്യയുടെ അവകാശവാദം. റഷ്യന്‍ മാധ്യമങ്ങളും സൈനിക കേന്ദ്രങ്ങളുമാണ് ഈ വിവരം പുറത്തുവിട്ടത്. റഷ്യ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനമായ എസ്300 ഉപയോഗിച്ചാണ് യുക്രെയ്ന്‍ സൈന്യം ഉപയോഗിച്ചിരുന്ന യുഎസ് നിര്‍മിത എഫ്16 വിമാനം തകര്‍ത്തത്. എസ്300ല്‍നിന്നും രണ്ട് മിസൈലുകളാണ് വിമാനത്തിനു നേര്‍ക്കു പ്രയോഗിച്ചത്. ഇതില്‍ ആദ്യ മിസൈലേറ്റ് വിമാനത്തിനു കേടുപാടുകളുണ്ടാവുകയും രണ്ടാമത്തെ മിസൈല്‍ വിമാനത്തെ വീഴ്ത്തുകയും ചെയ്തു.
റഷ്യയ്‌ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് എഫ്16 വിമാനങ്ങള്‍ യുഎസും യുറോപ്യന്‍ രാജ്യങ്ങളും യുക്രെയ്ന് നല്‍കിയത്. നാലാം തലമുറയില്‍പ്പെട്ട യുദ്ധവിമാനമാണ് എഫ്16 ഫാല്‍ക്കണ്‍. അതേസമയം റഷ്യയുടെ അവകാശവാദം യുക്രെയ്ന്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. യുക്രെയ്ന്‍ ദേശീയ സുരക്ഷാ പ്രതിരോധ കൗണ്‍സില്‍ റഷ്യന്‍ വാദം തെറ്റാണെന്നും വെളിപ്പെടുത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
