/kalakaumudi/media/media_files/2025/10/04/train-2025-10-04-17-58-48.jpg)
കീവ് : യുക്രെയ്നില്‍ പാസഞ്ചര്‍ ട്രെയിനിനു നേരെ റഷ്യന്‍ വ്യോമാക്രമണം. സുമി മേഖലയില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷോസ്റ്റ്കയില്‍ നിന്ന് തലസ്ഥാനമായ കൈവിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് ആക്രമണം ഉണ്ടായതെന്ന് റീജിയണല്‍ ഗവര്‍ണര്‍ ഒലെ ഹ്രിഹോറോവ് അറിയിച്ചു.
ഷോസ്റ്റ്കയിലെ റെയില്‍വേ സ്റ്റേഷനില്‍ ഒരു ക്രൂരമായ റഷ്യന്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി വ്യക്തമാക്കി. ഡസന്‍ കണക്കിന് യാത്രക്കാര്‍ക്കും റെയില്‍ തൊഴിലാളികള്‍ക്കും പരിക്കേറ്റതായും സെലെന്‍സ്‌കി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
ആക്രമണത്തില്‍ ഏകദേശം 30 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാദേശിക ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ഇതുവരെ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുക്രെയ്നിലെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ അടുത്തിടെ നിരവധി ആക്രമണങ്ങളാണ് റഷ്യ നടത്തിയിട്ടുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
