റഷ്യയുടെ ആക്രമണം ഏതു നിമിഷവും ഉണ്ടാകും : മുന്നറിയിപ്പുകൾ അവഗണിച്ച് നാറ്റോ രാജ്യങ്ങള്‍

നാറ്റോ രാജ്യങ്ങള്‍ അമ്പരപ്പിലാണ്.റഷ്യയുടെ ആക്രമണം ഏതു നിമിഷവും ഉണ്ടായേക്കാം.യുക്രൈന് കൂടുതല്‍ ദീര്‍ഘദൂര മിസൈലുകള്‍ നല്‍കിയതാണ് റഷ്യയെ പ്രകോപിപ്പിച്ചത്.റഷ്യയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് നാറ്റോ രാജ്യങ്ങള്‍ ആയുധങ്ങള്‍ നല്‍കിയത്.

author-image
Rajesh T L
New Update
russia

നാറ്റോ രാജ്യങ്ങള്‍ അമ്പരപ്പിലാണ്.റഷ്യയുടെ ആക്രമണം ഏതു നിമിഷവും ഉണ്ടായേക്കാം.യുക്രൈന് കൂടുതല്‍ ദീര്‍ഘദൂര മിസൈലുകള്‍ നല്‍കിയതാണ് റഷ്യയെ പ്രകോപിപ്പിച്ചത്.റഷ്യയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് നാറ്റോ രാജ്യങ്ങള്‍ ആയുധങ്ങള്‍ നല്‍കിയത്.റഷ്യയില്‍ നാറ്റോ രാജ്യങ്ങള്‍ നല്‍കിയ മിസൈല്‍ യുക്രൈന്‍ പ്രയോഗിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് റഷ്യ നല്‍കിയിരിക്കുന്നത്. 

ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ഉള്‍പ്പെടെ 42 തന്ത്ര പ്രധാന മേഖലകള്‍ ആക്രമിക്കാന്‍ റഷ്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.റഷ്യയുടെ ഏറ്റവും പുതിയ ഒറെഷ്‌നിക് ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെ വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങളാണ് റഷ്യ ഈ രാജ്യങ്ങള്‍ക്കെതിരെ പ്രയോഗിക്കാന്‍ ഒരുങ്ങുന്നത്. 

ആണവായുധങ്ങള്‍ ഉള്‍പ്പെടെ വഹിക്കാനുള്ള ശേഷി ഒറെഷ്‌നിക് ഹൈപ്പര്‍ സോണിക് മിസൈലുകള്‍ക്കുണ്ട്.ഈ മിസൈലിനെ തടയാന്‍ നിലവിലുള്ള ഒരു വ്യോമ പ്രതിരോധ സംവിധാനത്തിനും കഴിയില്ല.രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു റഷ്യ ഒറെഷ്നിക് മിസൈല്‍.റഷ്യ,യുക്രൈനില്‍ പ്രയോഗിച്ചപ്പോള്‍ മാത്രമാണ് ലോകം ഈ ആയുധത്തെ കുറിച്ച് അറിയുന്നത്.അമേരിക്കയും ബ്രിട്ടനും അനുവദിച്ചത് പോലെ ഫ്രാന്‍സും റഷ്യക്ക് എതിരെ ദീര്‍ഘദൂര മിസൈല്‍ പ്രയോഗിക്കാന്‍ യുക്രൈന് അനുമതി നല്‍കിയിരുന്നു. ഇതാണ് റഷ്യയെ ചൊടിപ്പിച്ചത്.പിന്നാലെ കടുത്ത തീരുമാനവുമായാണ് റഷ്യ മുന്നോട്ടുപോകുന്നത്. 

അമേരിക്ക ഉള്‍പ്പെടെയുള്ള നാറ്റോ സഖ്യത്തിലെ രാജ്യങ്ങള്‍ക്കെതിരെ  കൃത്യമായ ആക്രമണ പദ്ധതി റഷ്യ തയ്യാറാക്കിയിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.റഷ്യന്‍ മാധ്യമം ഒറെഷ്നിക് മിസൈല്‍ പ്രയോഗിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിരിക്കുന്നു.42 സൈനിക താവളങ്ങളാണ് റഷ്യയുടെ ടാര്‍ഗെറ്റ്.ഇവയില്‍ ആറെണ്ണം ബ്രിട്ടനിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോളണ്ട്, എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ, റൊമാനിയ, ബള്‍ഗേറിയ, കൊസോവോ,ഫിന്‍ലാന്‍ഡ്,സ്വീഡന്‍, ജര്‍മ്മനി,ബെല്‍ജിയം,നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി,ഗ്രീസ്,സ്‌പെയിന്‍,പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലുള്ള അമേരിക്കയുടെയും നാറ്റോ രാജ്യങ്ങളുടെയും സൈനിക താവളങ്ങളും റഷ്യയുടെ പട്ടികയിലുണ്ട്.ഏതു നിമിഷവും ആക്രമണം ഉണ്ടാകുമെന്നും അതിനായി റഷ്യ തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയെന്നും മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.ഒരേ സമയം ഈ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

റഷ്യയിലേക്ക് ആയുധങ്ങള്‍ പ്രയോഗിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ അനുമതി നല്‍കിയത് യുദ്ധ പ്രഖ്യാപനമായാണ് പുടിന്‍ കരുതുന്നത്.അതിനാലാണ് ആണവായുധ നയത്തില്‍ ഉള്‍പ്പെടെ റഷ്യ മാറ്റം വരുത്തിയത്.അമേരിക്കന്‍ സഖ്യകക്ഷികളായ ജര്‍മ്മനിയും ഇറ്റലിയും റഷ്യയുമായി സംഘര്‍ഷത്തിനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാല്‍,ഈ നാറ്റോ രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങളും റഷ്യയുടെ പട്ടികയിലുണ്ട്. 

ലോകം മൂന്നാം ലോക മഹായുദ്ധത്തിന്റെ പടിവാതിലില്‍ നില്‍ക്കുകയാണ്.യുദ്ധകാഹളം റഷ്യ മുഴക്കി കഴിഞ്ഞു.ഒന്നും രണ്ടും മഹായുദ്ധങ്ങള്‍ പോലെയല്ല, ഇനിയൊരു യുദ്ധമുണ്ടായാല്‍ ലോകത്തെ തന്നെ ചാരമാക്കാന്‍ ശേഷിയുള്ള ആയുധങ്ങളുള്ള രാജ്യങ്ങളാണ് ഇരു ചേരികളിലുമായി നില്‍ക്കുന്നത്.സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യയെ പോലെ ഒരു ചേരിയിലും പെടാത്ത രാജ്യങ്ങള്‍ക്കു മാത്രമേ സാധിക്കൂ.യുദ്ധം ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഈ രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.

 

russia ukrain conflict nato russia ukraine war