/kalakaumudi/media/media_files/2024/12/25/dbySWVRdCNsNSmbKo8VF.jpg)
കീവ്: ക്രിസ്മസ് ദിനത്തില്‍ യുക്രൈന്റെ ഊര്‍ജ സംവിധാനം തകര്‍ത്ത് റഷ്യ. ക്രിവി റിഹിലെയും ഖാര്‍ കീവിലെയും ജനവാസമേഖലകള്‍ക്കു നേരെ ശക്തമായ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു. നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മനുഷ്യത്വരഹിതമായ ആക്രമണമാണ് റഷ്യ അഴിച്ചുവിട്ടതെന്ന് യുെ്രെകന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി വ്യക്തമാക്കി.
'പുതിന്‍ ആക്രമണത്തിനായി ക്രിസ്മസ് ദിനം തന്നെ മനഃപൂര്‍വം തിരഞ്ഞെടുത്തതാണ്. ഇതിലും മനുഷ്യത്വരഹിതമായ മറ്റൊന്നുണ്ടോ' സെലെന്‍സ്‌കി ചോദിക്കുന്നു.
'ശത്രു വീണ്ടും ഊര്‍ജ്ജ മേഖലയെ ലക്ഷ്യം വെച്ച് വന്‍തോതില്‍ ആക്രമണം നടത്തുകയാണ്. റഷ്യ വ്യോമാക്രമണം ശക്തമാക്കിയതിനാല്‍ മൂന്ന് വര്‍ഷത്തെ യുദ്ധത്തിനിടയിലെ ഏറ്റവും ദുര്‍ഘടമായ ശൈത്യകാലത്തിലൂടെയാണ് യുെ്രെകന്‍ കടന്നുപോകുന്നത്. ഊര്‍ജസംവിധാനം തകര്‍ന്നതിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ ദ്രുതഗതിയിലുണ്ടാകും', യുെ്രെകന്‍ ഊര്‍ജ്ജ മന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.