ലിബിയൻ മുൻ ഏകാധിപതി ഗദ്ദാഫിയുടെ മകൻ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു

ഗദ്ദാഫിയുടെ പിൻഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്നയാളാണ് സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി. ഗദ്ദാഫിയുടെ ഭരണകാലത്ത് ലിബിയയിലെ പ്രമുഖ നേതാവായിരുന്നു സെയ്ഫ്

author-image
Devina
New Update
gaddafi

ട്രപ്പോളി: ലിബിയൻ മുൻ ഏകാധിപതി ആയിരുന്ന  മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി സിൻടൻ നഗരത്തിൽ വെച്ച് കൊല്ലപ്പെട്ടു. സെയ്ഫിന്റെ അഭിഭാഷകനും അടുത്ത കുടുംബാംഗങ്ങളും മരണവിവരം സ്ഥിരീകരിക്കുകയും ചെയ്തു .മരണ വിവരം പുറത്തുവന്നിട്ടുണ്ടെങ്കിവും ഇത് സംബന്ധിച്ച  വിവരങ്ങളിൽ ഇതുവരെ ഒരു  വ്യക്തതയും  വന്നിട്ടില്ല.

ആറു വർഷമായി വിമത സൈന്യത്തിന്റെ തടങ്കലിൽ ആയിരുന്നു സെയ്ഫ്. സെയ്ഫിന്റെ വീട്ടിലെത്തിയ നാലംഗസംഘം അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഭിഭാഷകനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

ഗദ്ദാഫിയുടെ പിൻഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്നയാളാണ് സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി. ഗദ്ദാഫിയുടെ ഭരണകാലത്ത് ലിബിയയിലെ പ്രമുഖ നേതാവായിരുന്നു സെയ്ഫ്. 2000 മുതൽ ഗദ്ദാഫി ഭരണകൂടത്തിന്റെ തകർച്ച വരെ ലിബിയയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

ഗദ്ദാഫിയുടെഅവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2011ൽ രാജ്യത്ത് നടന്ന സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തിയതിന് 2015ൽ സെയ്ഫിന് ലിബിയൻ കോടതി വധശിക്ഷ വിധിച്ചിരുന്നു. മനുഷ്യരാശിക്കെതിരെയുള്ള കുറ്റങ്ങൾ ചുമത്തി രാജ്യാന്തര ക്രിമിനൽ കോടതിയിലും സെയ്ഫിനെതിരെ കേസ് ഉണ്ട്.