സൗദി പൗരന്മാര്‍ക്ക് ഇനി ശ്രീലങ്കയില്‍ വിസ വേണ്ട

സൗദി പൗരന്മാര്‍ക്ക് ഒക്‌ടോബര്‍ ഒന്ന് മുതല്‍ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ശ്രീലങ്ക. ശ്രീലങ്കന്‍ സര്‍ക്കാര്‍ 35 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്.

author-image
Prana
New Update
lanka
Listen to this article
0.75x1x1.5x
00:00/ 00:00

സൗദി പൗരന്മാര്‍ക്ക് ഒക്‌ടോബര്‍ ഒന്ന് മുതല്‍ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ശ്രീലങ്ക. ശ്രീലങ്കന്‍ സര്‍ക്കാര്‍ 35 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്. യുകെ, ചൈന, യുഎസ്, ഇന്ത്യ, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം, സ്‌പെയിന്‍, ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, പോളണ്ട്, കസാക്കിസ്ഥാന്‍, യുഎഇ, നേപ്പാള്‍, ഇന്തോനേഷ്യ, റഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, കാനഡ, ചെക്ക് റിപ്പബ്ലിക്, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, ഇസ്രായേല്‍, ബെലാറസ്, ഇറാന്‍, സ്വീഡന്‍, ദക്ഷിണ കൊറിയ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ശ്രീലങ്കയുടെ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി ജൂലൈയില്‍ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ മൂന്നാമത്തെ വലിയ ഉറവിടമാണ് സൗദി അറേബ്യ.

soudi arabia srilanka visa free entry