യുഎഇയിൽ സ്‌കൂളുകൾ വീണ്ടും തുറന്നു

ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങൾക്ക് ശേഷമാണ് 2025 വർഷത്തിലെ അധ്യയനത്തിനായി വിദ്യാർഥികൾ സ്‌കൂളുകളിൽ എത്തിച്ചേർന്നത്. ഡിസംബർ പതിമൂന്നു മുതലായിരുന്നു വിദ്യാലയങ്ങൾക്ക് ശൈത്യകാല അവധി

author-image
Prana
New Update
school opening

ശൈത്യകാല അവധിക്കു ശേഷം യുഎഇയിൽ സ്‌കൂളുകൾ വീണ്ടും തുറന്നു. മൂന്ന് ആഴ്ചത്തെ അവധിക്ക് ശേഷമാണ് വിദ്യാർഥികൾ വിദ്യാലയങ്ങളിലെത്തിയത്. ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങൾക്ക് ശേഷമാണ് 2025 വർഷത്തിലെ അധ്യയനത്തിനായി വിദ്യാർഥികൾ സ്‌കൂളുകളിൽ എത്തിച്ചേർന്നത്. ഡിസംബർ പതിമൂന്നു മുതലായിരുന്നു വിദ്യാലയങ്ങൾക്ക് ശൈത്യകാല അവധി ആരംഭിച്ചത്. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള സ്കൂളുകളിൽ അവസാന പാദത്തിൻ്റെ ആദ്യദിനമായിരുന്നു ഇന്ന്.അതേസമയം പരീക്ഷാച്ചൂടിലേക്കു കൂടിയാണ് വിദ്യാർഥികളെത്തിയത്. ഫെബ്രുവരി രണ്ടാം വാരത്തോടെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ആരംഭിക്കും. അതിനു മുമ്പ് ഇതേ ക്ലാസുകളിൽ പ്രായോഗിക പരീക്ഷകളുണ്ടാകും. മാർച്ച് മൂന്നു മുതലാണ് കേരള സിലബസ് സ്‌കൂളുകളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ. മറ്റു ക്ലാസുകളിലെ പരീക്ഷയും മാർച്ചിൽ നടക്കും. യുഎഇ സിലബസിലുള്ള സ്കൂ‌ളുകളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള സ്‌കൂളുകളിലും രണ്ടാം പാദത്തിൻ്റെ ആരംഭം തിങ്കളാഴ്ചയാണ്. അതേസമയം അവധിക്കാലം ചെലവഴിക്കാനായി നാട്ടിലേക്ക് മടങ്ങിയ പ്രവാസി കുടുംബങ്ങൾ തിരികെ യുഎഇയിലെത്തിയിട്ടുണ്ട്. പതിവിന് വിപരീതമായി യുഎഇയിലേക്കുള്ള യാത്രാ നിരക്ക് വിമാനക്കമ്പനികൾ കുറച്ചത് പ്രവാസികൾക്ക് ഏറെ ആശ്വാസകരമായി.

uae