/kalakaumudi/media/media_files/2025/03/01/u1xIyt7BuicuDaTb30D4.jpg)
ദോഹ : 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് ഇത്ര വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ആക്രമണത്തിന് പിന്തുണ നല്‍കിയത് തെറ്റായിപ്പോയെന്നും ഹമാസ് നേതാവ് മൂസ അബു മര്‍സൂഖ്. ഖത്തറിലെ ഹമാസിന്റെ വിദേശകാര്യ വിഭാഗം തലവനായ മര്‍സൂഖാണ് വെളിപ്പെടുത്തല്‍ നടത്തിയത്
ഇസ്രയേല്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 1200ല്‍ ഏറെ പേരെയാണ് അന്ന് ഹമാസ് വധിച്ചത്. ഇരുന്നൂറിലേറെ പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. എന്നാല്‍, ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ 40,000 പേര്‍ കൊല്ലപ്പെട്ടതിന് പുറമേ ഇസ്മായേല്‍ ഹനിയ, യഹിയ സിന്‍വാര്‍ തുടങ്ങിയ ഹമാസ് നേതാക്കളെ ഇസ്രയേല്‍ കൊലപ്പെടുത്തിയതായും ഹമാസ് വൃത്തങ്ങള്‍ പറയുന്നു.