10 സെക്കണ്ടില്‍ നഷ്ടം 20ലക്ഷം കോടി ; ഇന്ത്യന്‍ വിപണി കൂപ്പുകുത്തി - കാരണം ട്രംപോ

യൂ എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കൊണ്ടുവന്ന പുതിയ ധനകാര്യ പരിഷ്‌ക്കാരങ്ങളിലൊന്നായ തീരുവ ചുമത്തലില്‍ വലഞ്ഞ് വിപണി.വ്യാപാരത്തിന്റെ തുടക്കത്തില്‍ 4000-ഓളം പോയിന്റാണ് സെന്‍സെക്‌സ് താഴ്ന്നത്. പത്തുമാസത്തിനിടെ വന്ന ഏറ്റവും താഴ്ന്ന നിലയാണിത്.

author-image
Akshaya N K
Updated On
New Update
mar

യൂ എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കൊണ്ടുവന്ന പുതിയ ധനകാര്യ പരിഷ്‌ക്കാരങ്ങളിലൊന്നായ തീരുവ ചുമത്തലില്‍ വലഞ്ഞ് വിപണി. ഏഷ്യന്‍ വിപണിയിലെ ഇടിവാണ് ഇന്ത്യന്‍ വിപണിയിലേക്കും തകര്‍ച്ച വ്യാപിപ്പിച്ചത്. പകരച്ചുങ്കമായി ഇന്ത്യയ്ക്ക് 26 ശതമാനമാണ് നിലവിലുള്ള 10 ശതമാനത്തിനു പുറമെ അടയ്‌ക്കേണ്ടത്. എന്നാല്‍ പല രാജ്യങ്ങള്‍ക്കും കിട്ടുന്ന മുന്‍തൂക്കം നിരത്തണമെന്ന് ട്രംപ് ഉറപ്പിച്ചു പറയുന്നു. അതിനാല്‍ത്തന്നെ നിരക്കുകളില്‍ മാറ്റം വരുത്താന്‍ തയ്യാറായിട്ടുമില്ല.താരിഫ് ഏര്‍പ്പെടുത്തിയതിനാല്‍ അമേരിക്കന്‍ വിപണിയും മാന്ദ്യത്തിലേക്ക് നീങ്ങുമെന്നും ആശങ്കകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

വ്യാപാരത്തിന്റെ തുടക്കത്തില്‍ 4000-ഓളം പോയിന്റാണ് സെന്‍സെക്‌സ് താഴ്ന്നത്. പത്തുമാസത്തിനിടെ വന്ന ഏറ്റവും താഴ്ന്ന നിലയാണിത്. ഇറക്കുമതിക്ക് കൂടുതല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തും എന്നത് താരീഫ് യുദ്ധങ്ങളിലേക്ക് സ്ഥിതികളെ നീക്കും എന്ന ചിന്തയാണ് വിപണിയില്‍ ഇന്നലെ കണ്ടത്. ആഗേളവിപണി അസ്ഥിരമായ സാഹചര്യത്തിലൂടംയാണ് കടന്നു പോകുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ഇന്ത്യന്‍ വിപണിയെ ഒന്ന് ഭയപ്പെടുത്തുകയാണ് ട്രംപിന്റെ ല്ക്ഷ്യമെന്നും അഭിപ്രായങ്ങള്‍ വരുന്നു.

വീക്കെന്‍ഡ് അവധിക്കു ശേഷം സെന്‍സെക്‌സ് 3939.68ല്‍ നിന്ന് 71425ലേക്ക് മാറുകയും ചെയ്തിരുന്നു. ഈ സമയം നിഫ്റ്റി 1160.8 ല്‍ നിന്നും 21743 ആവുകയും ചെയ്തു. ബോംബോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ലിസ്റ്റു ചെയ്തിരുന്ന 30 ഇന്ത്യന്‍ കമ്പനികള്‍  3000 പോയിന്റുകള്‍ക്ക് താഴുകയും, നിഫ്റ്റി 22000 ന് താഴെയും വന്നു. രൂപയുടെ മൂല്യവും 30 പൈസ താഴുകയും ചെയ്ത് 85.74ലേക്ക് എത്തി.

ഏശ്യന്‍ വിപണിയില്‍ ചൈന തിരിച്ച് അമേരിക്കയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 34ശതമാനം താരിഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം കൂടി ഒരു ആഗോള വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നത്.

sensex finance donald trump money nifty