/kalakaumudi/media/media_files/2025/11/11/us-2025-11-11-15-16-53.jpg)
വാഷിങ്ടണ്‍: ഇന്ത്യയിലെ യുഎസ് അംബാസഡറായി സെര്‍ജിയോ ഗോര്‍ സത്യപ്രതിജ്ഞ ചെയ്തു. ഓവല്‍ ഓഫീസില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
''ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളില്‍ ഒന്ന്'' എന്നും ''ലോകത്തിലെ ഏറ്റവും വലിയ രാജ്യം'' എന്ന് ഇന്ത്യയെ പ്രശംസിച്ച അമേരിക്കന്‍ പ്രസിഡന്റ് യുഎസ്-ഇന്ത്യ പങ്കാളിത്തത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി. ഇന്ത്യയുമായുള്ള തന്ത്രപരവും സാമ്പത്തികവും സുരക്ഷാപരവുമായ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഗോറിനെ ചുമതലപ്പെടുത്തുകയാണെന്നും ട്രംപ് പറഞ്ഞു.
ഓഗസ്റ്റില്‍, പ്രസിഡന്‍ഷ്യല്‍ പേഴ്സണല്‍ ഡയറക്ടറായ ഗോറിനെ ഇന്ത്യയിലെ അടുത്ത യുഎസ് അംബാസഡറായും ദക്ഷിണ, മധ്യേഷ്യന്‍ കാര്യങ്ങളുടെ പ്രത്യേക ദൂതനായും ട്രംപ് നിര്‍ദേശിച്ചിരുന്നു. ഒക്ടോബറിലാണ് ഇന്ത്യയിലെ അടുത്ത അമേരിക്കന്‍ അംബാസഡറായി സേവനമനുഷ്ഠിക്കാന്‍ യുഎസ് സെനറ്റ് ഗോറിനെ തിരഞ്ഞെടുത്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
