/kalakaumudi/media/media_files/2025/10/17/mosa-2025-10-17-22-14-01.jpg)
മപുറ്റൊ: മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 3 ഇന്ത്യക്കാര്‍ മരിച്ചു. മലയാളിയടക്കം 5 പേരെ കാണാതായി. രണ്ട് പേരുടെ നില ഗുരുതരമാണ്. 21 പേരാണ് ആകെ ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ 14 പേര്‍ സുരക്ഷിതരാണ്.
എംടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. സ്ഥിതി നിരീക്ഷിച്ചു വരുന്നതായി ഡിജി ഷിപ്പിംഗ് വൃത്തങ്ങള്‍ അറിയിച്ചു. ബന്ധപ്പെടാനുള്ള നമ്പര്‍ ഹൈക്കമ്മീഷണര്‍ പുറത്തിറക്കിയിട്ടുണ്ട്. +258-870087401 (m), +258821207788 (m), +258871753920 (w).
കഴിഞ്ഞ വ്രര്‍ഷം ഏപ്രിലില്‍ മൊസാംബിക്കിന്റെ വടക്കന്‍ തീരത്ത് ബോട്ട് മുങ്ങി 90-ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. നംപുല പ്രവിശ്യയിലെ ഒരു ദ്വീപിലേക്കു പോകുന്നതിനിടെയാണ് അപകടം. അപകട സമയത്ത് 130 ഓളം ആളുകളാണ് ഫെറിയില്‍ യാത്ര ചെയ്തിരുന്നത്. മത്സ്യബന്ധബോട്ട് മാറ്റം വരുത്തിയാണ് യാത്രയ്ക്കായി ഉപയോഗിച്ചിരുന്നതെന്നാണ് വിവരം.