/kalakaumudi/media/media_files/2026/02/12/florida2-2026-02-12-16-54-45.jpg)
ഫ്ളോറിഡ: ഫ്ളോറിഡയില്‍ രണ്ടു സ്ഥലങ്ങളില്‍ നടന്ന വെടിവയ്പ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. സാരാസോട്ട , ഫോര്‍ട്ട് ലോഡര്‍ഡേല്‍ എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് ഉണ്ടായത്. സരസോട്ട കൗണ്ടി ഷെരീഫ് ഓഫീസ് നല്കുന്ന വിവരം അനുസരിച്ച് ചൊവ്വാഴ്ച സരസോട്ടയിലെ ഒരു വീട്ടില്‍ അഞ്ച് പേര്‍ക്ക് വെടിയേറ്റു മരിച്ചു.
ഈ കൊലപാതകത്തിനു പിന്നിലുള്ള പ്രതിയും സ്വയം വെടിവച്ചു ആത്മഹത്യ ചെയ്തു.ഈ പ്രതിക്ക് ഫോര്‍ട്ട് ലോഡര്‍ഡേല്‍ നടന്ന വെടിവയ്പ്പുമായി ബന്ധമുണ്ട്. സരാസോട്ടയിലെ വെടിവയ്പിനു മുമ്പാണ് ഫോര്‍ട്ട് ലോര്‍ഡേലില്‍ വെടിവെയ്പ് ഉണ്ടാവുകയും രണ്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്തത്.
റസ്സല്‍ കോട്ട് (51) ആണ് കൂട്ടക്കുരുതി നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സരസോട്ട വെടിവയ്പ്പില്‍ ഓള്‍ഗ ഗ്രീനര്‍ട്ട്, ഫ്ലോറിറ്റ സ്റ്റോല്യാര്‍, അനറ്റോലി ഇയോഫ്, യാരോസ്ലാവ് ബ്ല്യൂഡോയ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഫോര്‍ട്ട് ലോഡര്‍ഡേലില്‍ കൊല്ലപ്പെട്ട സ്ത്രീയും അക്രമിയും തമ്മിലുണ്ടായിരുന്ന മുന്‍പ് ഉണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇവര്‍ക്ക് സാരാസോട്ടയിലെ കുടുംബവുമായുള്ള ബന്ധമാണ് അക്രമിയെ അവിടെ എത്തിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ സാരാസോട്ടഗേറ്റഡ് കമ്മ്യൂണിറ്റിയിലെ ഒരു വസതിയുടെ മുന്‍വശത്ത് വെടിയേറ്റ നിലയില്‍ ഒരു മുതിര്‍ന്ന പുരുഷനെ കണ്ടതായി ഡെപ്യൂട്ടികള്‍ക്ക് ഒരു കോള്‍ ലഭിച്ചു. ഡപ്യൂട്ടികള്‍ എത്തി അയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഇയാളുടെ ഭാര്യ വീടിനുള്ളില്‍ ഉണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞതിനെത്തുടര്‍ന്ന് ഡെപ്യൂട്ടികള്‍ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് വീടിനുളളില്‍ നാലുപേരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടത്.ഇതില്‍ രണ്ടു പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ്. അക്രമിയെ തിരിച്ചറിയാനുള്ള പരിശോധന നടത്തുന്നതിനിടെയാണ് ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് എസ്സിഎസ്ഒയ്ക്ക് ഇരട്ടക്കൊലപാതകത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചത്. ഫോര്‍ട്ട് ലോഡര്‍ഡേല്‍ വെടിവെയ്പിലെ പ്രതി റസല്‍ കോട്ട് അവിടെ നിന്നും പോവുന്ന വീഡിയോ ദൃശ്യങ്ങളും ലഭിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
