/kalakaumudi/media/media_files/2025/12/06/pit-2025-12-06-21-54-02.jpg)
വാഷിങ്ടണ്‍: അമേരിക്കയിലെ ടെന്നസിയില്‍ മുത്തശ്ശനെയും മൂന്ന് മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയേയും വീട്ടില്‍ വെച്ച് ഏഴ് പിറ്റ് ബുള്ളുകള്‍ കടിച്ചുകീറി കൊലപ്പെടുത്തി. ജെയിംസ് അലക്‌സാണ്ടര്‍ സ്മിത്തിനേയും (50) പിഞ്ചുകുഞ്ഞിനേയുമാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ടള്ളഹോമയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആക്രമണം നടത്തിയത് കുടുംബം വളര്‍ത്തിയിരുന്ന അക്രമ കാരികളായ ഏഴ് നായ്ക്കളാണെന്ന് അധികൃതര്‍ അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ വീടിനുള്ളില്‍ സ്മിത്ത് ബോധരഹിതനായി കിടക്കുകയായിരുന്നു. അതേസമയം, പിഞ്ചുകുഞ്ഞിനെ നായ്ക്കള്‍ ആക്രമിക്കുന്നത് തുടരുകയായിരുന്നു. കുട്ടിയുടെ അടുത്തെത്താനായി ഉദ്യോഗസ്ഥര്‍ക്ക് ഏഴ് പിറ്റ് ബുള്ളുകളേയും വെടിവെച്ച് കൊല്ലേണ്ടിവന്നു. നായ്ക്കളെ ഒഴിപ്പിച്ച് പോലീസ് കുഞ്ഞിന്റെ അടുത്തെത്തിയപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മരണത്തിന് കീഴടങ്ങിയിരുന്നു
ക്രൂരവുമായ ഒരു രംഗമായിരുന്നുവെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിലെ ഉദ്യോഗസ്ഥര്‍ പ്രസ്താവനയില്‍ അറിയിച്ചു. നായ്ക്കള്‍ക്ക് മുന്‍പ് അക്രമ ചരിത്രമുണ്ടായിരുന്നെന്നും അയല്‍വാസിയായ ബ്രയാന്‍ കിര്‍ബി വെളിപ്പെടുത്തി. തന്റെ എട്ട് വയസ്സുള്ള പൂച്ചയെ ഈ നായ്ക്കള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും, കുടുംബം ഇത് മനഃപൂര്‍വം ചെയ്തതാണെന്ന് വിശ്വസിക്കുന്നില്ലെന്നും, നായ്ക്കളെ നിയന്ത്രിക്കുന്നതില്‍ ജാഗ്രത കുറവുണ്ടായതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
