തുബാസിന് സമീപം ഇസ്രയേല്‍ വ്യോമാക്രമണം; 10 മരണം

കൊല്ലപ്പെട്ട പകുതി പേരും ഇരുപത് വയസില്‍ താഴെയുള്ളവരാണ്. ഇതില്‍ 15 വയസുള്ള മുന്‍താസര്‍ അലി മുഹമ്മദ് ബാനി മത്താര്‍ എന്ന കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മെഡിക്കല്‍ സംഘത്തെ ഇസ്രയേല്‍ സൈന്യം തടഞ്ഞതായും വാര്‍ത്തയുണ്ട്.

author-image
Biju
New Update
hg

Women mourn Palestinians killed during an Israeli air strike in Tamun, southeast of the city of Tubas in the occupied West Bank

ടെല്‍അവീവ്: തുബാസിന് സമീപം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 10 പലസ്തീനികള്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പലസ്തീന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഷിന്‍ ബെറ്റില്‍ നിന്നുള്ള രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യോമസേനാ വിമാനം നടത്തിയ ആക്രമണം മാത്രമാണെന്നാണ് ഇസ്രായേലി സൈന്യം പറയുന്നത്.

കൊല്ലപ്പെട്ട പകുതി പേരും ഇരുപത് വയസില്‍ താഴെയുള്ളവരാണ്. ഇതില്‍ 15 വയസുള്ള മുന്‍താസര്‍ അലി മുഹമ്മദ് ബാനി മത്താര്‍ എന്ന കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മെഡിക്കല്‍ സംഘത്തെ ഇസ്രയേല്‍ സൈന്യം തടഞ്ഞതായും വാര്‍ത്തയുണ്ട്. 

വെടിനിര്‍ത്തലിന് പ്രാബല്യത്തില്‍ വന്നതിന് ശേഷവും ഇസ്രയേല്‍ മേഖലയില്‍ ആക്രമണം തടരുകയാണെന്നാണ് ഹമാസ് ആരോപിക്കുന്നത്.
അതിനിടെ എട്ട് ബന്ദികളെ ഹമാസ് ഇന്റര്‍നാഷണല്‍ റെഡ് ക്രോസിന് കൈമാറുകയും ചെയ്തട്ടുണ്ട്. മൂന്ന് ഇസ്രയേലികളെയും അഞ്ച് തായ്ലന്‍ഡുകാരെയുമാണ് ഹമാസ് വിട്ടയച്ചത്. മോചിപ്പിക്കപ്പെട്ട ഇസ്രയേല്‍ ബന്ദികളില്‍ ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് ഉള്ളത്.

തായ് ബന്ദികളെ കരം അബു സലേം ക്രോസിങ്ങില്‍ നിലയുറച്ച ഇസ്രയേലി സൈന്യത്തിന് കൈമാറി.
ഇതിനുപിന്നാലെയാണ് ഏഴ് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചത്. ഹമാസ് ബന്ദികളെ കൈമാറുന്നത് സാക്ഷ്യം വഹിക്കാന്‍ നൂറുക്കണക്കിന് ആളുകള്‍ ഖാന്‍ യൂനുസില്‍ തടിച്ചുകൂടിയിരുന്നു.

ഹമാസ് തലവനായിരുന്ന യഹ്യ സിന്‍വാറിന്റെ ഇസ്രയേല്‍ തകര്‍ത്ത വീടിന് മുമ്പിലാണ് ആളുകള്‍ തടിച്ചുകൂടിയത്. മൂന്നാംഘട്ട ബന്ദികൈമാറ്റത്തിന്റെ കേന്ദ്രമായി ഹമാസ് തിരഞ്ഞെടുത്തത് സിന്‍വാറിന്റെ വസതിയാണ്.

ഹമാസ് ബന്ദികളെ കൈമാറിയതോടെ മുന്‍ സൈനികനും നാടക സംവിധായകനുമായ സക്കറിയ സുബൈദി ഉള്‍പ്പെടെ 110 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുമെന്നാണ് വിവരം. 30 കുട്ടികളെ ഉള്‍പ്പെടെയാണ് ഇസ്രയേല്‍ മോചിപ്പിക്കുക.

അതേസമയം പലസ്തീന്‍ തടവുകാരുടെ കുടുംബങ്ങളോട് അമിതമായ ആഹ്ലാദപ്രകടനങ്ങള്‍ പാടില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു. ആദ്യഘട്ട ബന്ദികൈമാറ്റത്തില്‍ കിഴക്കന്‍ ജെറുസലേമില്‍ ആഹ്ലാദ പ്രകടനം നടത്തിയ 12 പലസ്തീനികളെ ഐ.ഡി.എഫ് അറസ്റ്റ് ചെയ്തിരുന്നു.

israel hamas conflict