/kalakaumudi/media/media_files/2025/09/23/sharja-2025-09-23-10-35-56.jpg)
ഷാര്‍ജ: ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചതായി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കാര്യാലയം അറിയിച്ചു.
ഇന്ന് ഷാര്‍ജ കിങ് ഫൈസല്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് ശേഷം അല്‍ ജബില്‍ സെമിത്തേരിയില്‍ ഖബറടക്കും. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് ഷാര്‍ജയില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഷാര്‍ജയിലെ അല്‍ റുമൈല പ്രദേശത്തുള്ള ഷെയ്ഖ് ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മജ്ലിസില്‍ അനുശോചനം അറിയിക്കാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
