/kalakaumudi/media/media_files/7FyckZyX5uzBa02jpNHr.jpg)
ബഷീർ വടകര
യുഎ ഇ ,ഷാർജ : ഷെയ്ഖ ബോദൂർ ബിൻത് അൽ ഖാസിമി തുർക്കിയിലെ കോനിയയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ മൗലാനാ മ്യൂസിയം സന്ദർശിച്ചു.
അപൂർവ്വമായ പുരാവസ്തുക്കളുടെയും ചരിത്രഗ്രന്ഥങ്ങളുടെയും ശ്രദ്ധേയമായ ഇടമായ
പ്രസ്തുത മ്യൂസിയം മൗലാനാ ജലാലുദ്ദീൻ റൂമിയുടെ ജീവിതവും അഗാധമായ ഭൗതികവും ആത്മീയവുമായ അറിവും ബോധ്യവും പൂർണമായും പര്യവേഷണം ചെയ്യാവുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തത് .
മൗലാനാ മ്യൂസിയം ചരിത്രഗ്രന്ഥങ്ങളും മറ്റു പൗരാണിക ശേഷിപ്പുകളാലും സമ്പന്നമായ ലോകത്തിലെ തന്നെ ഇസ്ലാമിക ചരിത്രത്തെക്കുറിച്ച് ആശയങ്ങളെക്കുറിച്ചും സംവദിക്കാൻ കഴിയുന്ന അപൂർവമായി ശേഖരമുള്ള ഒരു ഇടമാണത് .
യു എ ഇയുടെ സംസ്കാരിക നയത്തിന്റെ ഭാഗമായുള്ള പൈതൃക സ്മാരകങ്ങളുമായുള്ള സാംസ്കാരിക പങ്കാളിത്വവും സൗഹൃദവും വിനിമയവും ലോകത്തിൻ്റെ മാനവികമായ ആശയങ്ങൾ കൂടുതൽ സമ്പുഷ്ടമാകും എന്ന് വിലയിരുത്തപ്പെട്ടു.
മൗലാന റൂമിയെ പോലെയുള്ളവരുടെ ഗ്രന്ഥങ്ങളും കാഴ്ചപ്പാടുകളും ആത്മീയ പാരമ്പര്യത്തെയും വിശ്വ സഹോദര്യത്തെയും കൂടുതൽ വിശിഷ്ടമായി പരിജയപ്പെടുത്തുന്നതിനും അറിവ് നൽകുന്നതിനും വലിയ സംഭാവനയാണ് നൽകിയത്.
പതിമൂന്നാം നൂറ്റാണ്ടിലും പതിനാലാം നൂറ്റാണ്ടിലും എഴുതപ്പെട്ടിട്ടുള്ള ഒട്ടനവധി ഇസ്ലാമിക അപൂർവ ചരിത്ര ഗ്രന്ഥങ്ങളുടെയും കയ്യെഴുത്തു പ്രതികളുടെയും ആർകൈവ് ഉള്ള മ്യൂസിയത്തിൽ മൗലാന റൂമിയുടെ പ്രസിദ്ധ മാസ്റ്റർ പീസ് മിസ്റ്റിക് കവിതയായ മസ്നവിയുടെ കൈയെഴുത്ത് പ്രതിയും ഏറ്റവും വിലപിടിപ്പുള്ള ഒന്നായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
സഹിഷ്ണുതയുടെയും അനർവജനീയമായ ദൈവ സൗന്ദര്യത്തിന്റെ പ്രണയത്തിന്റെയും ജ്ഞാന സമസ്യയയിൽ നിന്ന് പാത്രീ ഭവിച്ച ആഖ്യാനങ്ങളാണ് അദ്ദേഹത്തിൻറ കൃതികൾ..
മൗലാനയിലെത്തിയ ഷെയ്ഖ ബോദൂറിനെ കോനിയയിലെ ഗവർണർ ഉക്കൂർ ഇബ്രാഹിം അൽത്വായി ടൂറിസം ഡയറക്ടർ നാസർ അൽ ബക്കർസി തുടങ്ങിയ പ്രമുഖർ സ്വാഗതം ചെയ്തു .
ഓട്ടോമൺ കാലഘട്ടത്തിലെ അപൂർവ്വ പുരാവസ്തു ശേഖരങ്ങളെക്കുറിച്ചും അതിൻറെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചുമെല്ലാം സന്ദർശനത്തിന് എത്തിയ ഷെയ്ഖയെ
പരിചയപ്പെടുത്തി.
ഷാർജയിലെ പ്രസിദ്ധമായ സാംസ്കാരിക മ്യൂസിയവും മൗലാന മ്യൂസിയവും തമ്മിലുള്ള സംസ്കാരിക കൈമാറ്റവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് മ്യൂസിയം ഷാർജ ഡെവലപ്മെൻറ് അതോറിറ്റി ( ഷുറൂഖ്) ചെയർ പേഴ്സൺ പെഴ്സൺ കൂടിയായ ഷൈഖ ബോദൂർ ബിൻത് അൽ ഖാസിമിയുടെ പര്യടനം പ്രചോദനമാകുമെന്ന് വിലയിരുത്തപ്പെട്ടു.
പേർഷ്യൻ ഭാഷയിൽ 26000 വാക്യങ്ങൾ ഉൾക്കൊള്ളുന്ന മസ്നവിയുടെ ആറു വാള്യങ്ങൾ ശൈഖ ബോദൂറിനോടുള്ള ആദരവിന്റെ ഭാഗമായി സമ്മാനിച്ചു.